നരേന്ദ്രമോദി നൽകുന്ന ഗ്യാരണ്ടി വാറണ്ടി ഇല്ലാത്ത ഗ്യാരണ്ടിയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

അടൂർ : പ്രധാനമന്ത്രി നരേന്ദ്രമോദി നൽകുന്ന ഗ്യാരണ്ടി വാറണ്ടി ഇല്ലാത്ത ഗ്യാരണ്ടിയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. യുഡിഎഫ് അടൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെരുപ്പിടാതെ കന്യാകുമാരി മുതൽ കാശ്മീർ വരെ യാത്ര ചെയ്ത് ആധുനികകാലത്തെ ഇന്ത്യയെ കണ്ടെത്തിയ നേതാവാണ് രാഹുൽ എന്നും തിരുവഞ്ചൂർ പറഞ്ഞു. ജനാധിപത്യത്തിന് മരണമണി മുഴക്കാൻ കാത്തിരിക്കുന്ന മോദിയുടെ ഭരണത്തിന് അന്ത്യം കുറിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അല്ലാതെ മറ്റൊരു പ്രസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എസ് ശിവകുമാർ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ആന്റോ ആന്റണി, ഡി.സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, യു.ഡി.എഫ് ചെയർമാൻ വർഗീസ് മാമ്മൻ, കെ.പി.സി സി ജനറൽ സെക്രട്ടറി പഴകുളം മധു, എം.ജി കണ്ണൻ, രാഹുൽ മാങ്കൂട്ടത്തിൽ, അലോഷ്യസ് സേവ്യർ, പഴകുളം ശിവദാസൻ, പ്രൊഫ. ഡി.കെ. ജോൺ, പന്തളം സുധാകരൻ, തോപ്പിൽ ഗോപകുമാർ, തേരകത്തു മണി. ഏഴുകുളം അജു, എസ്. ബിനു, സക്കറിയ, ഗീതാ ചന്ദ്രൻ, സുധനായർ, ലാലി ജോൺ എന്നിവർ പ്രസംഗിച്ചു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...