തിരുവോണ കിറ്റുകൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂർ ഇടപ്പരിയാരം വാർഡ് 6 ലെ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന 50 വീട്ടുകാർക്ക് ഓണത്തിന് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ജവാഹർ ബാല മഞ്ചിൻ്റേയും ഗാന്ധി ദർശൻ വേദിയുടേയും ജില്ലാ ചെയർമാൻ കെ.ജി. റെജി ഓണക്കിറ്റ് വിതരണപരിപാടി ഉദ്ഘാടനം ചെയ്തു. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന അസാധാരണമായ വിലക്കയറ്റം തടഞ്ഞ് നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിയ്ക്കാൻ സ്ഥായിയായ നടപടികൾ വേണമെന്ന് കെ.ജി. റെജി ആവശ്യപ്പെട്ടു.

ഗ്രാമീണ കർഷകരുടെ വിഷരഹിത കാർഷിക ഉത്പന്നങ്ങൾ കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ശേഖരിച്ച് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ സ്ഥിരം സംവിധാനം വേണം എന്നും റെജി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തരിശ് നിലങ്ങളും പുരയിടവും പച്ചക്കറി കൃഷിയിറക്കി കാർഷിക ഉദ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സർക്കാർ തയ്യാറാവണം. നെൽ കർഷകരുടെ കുടിശിഖ നൽകി ഈ ഓണക്കാലത്തെങ്കിലും അവരെ പട്ടിണിയിൽ നിന്ന് രക്ഷിയ്ക്കണം. പന്നിയുടേയും മറ്റും ഉപദ്രവങ്ങളിൽ നിന്ന് കൃഷിയേയും കർഷകരേയും രക്ഷിയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ക്രിയാത്മകമായ നടപടികൾ സ്വീകരിയ്ക്കണം എന്നും പ്രസ്താവിച്ചു.

സാമ്പത്തിക പ്രതിസന്ധി മൂലമുള്ള കർഷക ആത്മഹത്യകളും വന്യജീവികളുടെ ആക്രമണത്തിൻ്റെ ഭാഗമായുള്ള കർഷകരുടെ മരണങ്ങളും ഇല്ലാതാക്കണം.
പരിപാടിയ്ക്ക് വാർഡ് പ്രസിഡൻ്റ് ശ്രീകലാ റെജി അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ ഇന്ദിര ഈ.എ. ഓണസന്ദേശം നൽകി. മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുമതി സുരേഷ്, ബുത്ത് പ്രസിഡൻറ് സുനിൽ കെ.ബി., വാർഡ് വൈസ് പ്രസിഡൻറ് വർഗ്ഗീസ് ജോർജ്ജ്, സെക്രട്ടറി രാമചന്ദ്രൻ, ഐ.എൻ.റ്റി.യു.സി. കൺവീനർ അഭിജിത് സന്തോഷ് എന്നിവർ പ്രസംഗിച്ചു. പച്ചക്കറികളുടെ വില അമിതമായി വർദ്ധിച്ച സാഹചര്യത്തിലാണ് കോൺഗ്രസ് വാർഡ് കമ്മിറ്റി സൗജന്യ കിറ്റുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചത്. വാർഡ് കമ്മിറ്റി എല്ലാവർക്കും സന്തോഷവും സമാധാന പൂർണ്ണവുമായ ഓണം ആശംസിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...