തിരുവോണം ബമ്പർ ; ജില്ലയിൽ വിറ്റഴിഞ്ഞത്​ അരലക്ഷത്തോളം ടിക്കറ്റുകൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ സജീവമായിട്ട്​ പത്ത്​ ദിവസം പൂർത്തിയാകും മുമ്പ്​ ജില്ലയിൽ വിറ്റഴിഞ്ഞത്​ അരലക്ഷത്തോളം ടിക്കറ്റുകൾ. ജൂലൈ 28നാണ്​ ധനമന്ത്രി കെ എൻ ബാലഗോപാൽ ടിക്കറ്റ്​ പ്രകാശിപ്പിച്ചത്​. ബുധൻ ഉച്ചവരെ ജില്ലയിൽ വിറ്റത്​ 42,000 ടിക്കറ്റുകളും. ഇതോടെ വിൽപ്പന 2.1 കോടി രൂപയിലെത്തി. ആദ്യഘട്ടത്തിൽ അച്ചടിച്ച്​ സംസ്ഥാനവ്യാപകമായി വിതരണംചെയ്ത 20 ലക്ഷം ടിക്കറ്റുകളിൽ 15 ലക്ഷത്തിലധികം വിറ്റുപോയിട്ടുണ്ട്​. അതിനാൽതന്നെ ജില്ലയിൽ ബമ്പർ ടിക്കറ്റിന്​ ക്ഷാമമുണ്ടെന്ന്​ ലോട്ടറി മൊത്ത, ചെറുകിട കച്ചവടക്കാർ പറയുന്നു. അച്ചടിച്ച ടിക്കറ്റുകൾ പൂർണമായി വിറ്റുപോയാൽ ലോട്ടറിവകുപ്പ്​ രണ്ടാംഘട്ടമായി കൂടുതൽ വിപണിയിൽ എത്തിക്കാറുണ്ട്​.

ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനവും 50 ലക്ഷം വീതം 20 പേർക്ക്​ മൂന്നാം സമ്മാനവും അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്ക് നാലാം സമ്മാനവും രണ്ടുലക്ഷം വീതം 10 പരമ്പരകൾക്ക് അഞ്ചാം സമ്മാനവും നൽകുന്ന പുതുമയുള്ള സമ്മാനഘടനയാണ് ഇത്തവണത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടേത്. 500 രൂപ വിലയുള്ള ഭാഗ്യക്കുറിക്ക് 5,000 രൂപയിൽ തുടങ്ങി 500 രൂപയിൽ അവസാനിക്കുന്ന സമ്മാനങ്ങളുമുണ്ട്. സെപ്തംബർ 27നാണ് നറുക്കെടുപ്പ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...