തിരുവനന്തപുരം : തിരുവോണദിവസം ബാറുകളിലൂടെയും മദ്യവില്‍പ്പന ഉണ്ടാകില്ല. ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഷോപ്പുകള്‍ക്ക് നേരത്തേ അവധി പ്രഖ്യാപിച്ചതിനാല്‍ 31-ന് ബാറുകളിലും മദ്യവില്‍പ്പന തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞവര്‍ഷം മുതല്‍ തിരുവോണ ദിവസം സര്‍ക്കാര്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. ഈ വര്‍ഷം അത് ബാറുകള്‍ക്കുകൂടി ബാധകമാക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ബാറുകള്‍മാത്രം തുറന്നാല്‍ തിരക്കുണ്ടാകാന്‍ ഇടയുള്ളതിനാലാണ് മദ്യവില്‍പ്പന തടഞ്ഞത്. ഞായറാഴ്ച കഴിഞ്ഞാല്‍ വ്യാഴാഴ്ച മാത്രമായിരിക്കും മദ്യശാലകള്‍ തുറക്കുക. തിങ്കളാഴ്ച തിരുവോണം അവധി. സെപ്റ്റംബര്‍ ഒന്നായ ചൊവ്വാഴ്ച ഡ്രൈ ഡേയാണ് . രണ്ടിന് ശ്രീനാരായണഗുരു ജയന്തി പ്രമാണിച്ച് മദ്യവില്‍പ്പന നിരോധിച്ചിട്ടുണ്ട്
ടച്ചിംഗ്സ് വാങ്ങേണ്ട – തിരുവോണദിവസം ബാറിനും അവധി ; ഇനി മൂന്നുദിവസം മദ്യവില്‍പ്പന ഉണ്ടാകില്ല
RECENT NEWS
Advertisment