ടച്ചിംഗ്സ് വാങ്ങേണ്ട – തിരുവോണദിവസം ബാറിനും അവധി ; ഇനി മൂന്നുദിവസം മദ്യവില്‍പ്പന ഉണ്ടാകില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവോണദിവസം ബാറുകളിലൂടെയും മദ്യവില്‍പ്പന ഉണ്ടാകില്ല. ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഷോപ്പുകള്‍ക്ക് നേരത്തേ അവധി പ്രഖ്യാപിച്ചതിനാല്‍ 31-ന് ബാറുകളിലും മദ്യവില്‍പ്പന തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞവര്‍ഷം മുതല്‍ തിരുവോണ ദിവസം സര്‍ക്കാര്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. ഈ വര്‍ഷം അത് ബാറുകള്‍ക്കുകൂടി ബാധകമാക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ബാറുകള്‍മാത്രം തുറന്നാല്‍ തിരക്കുണ്ടാകാന്‍ ഇടയുള്ളതിനാലാണ് മദ്യവില്‍പ്പന തടഞ്ഞത്. ഞായറാഴ്ച കഴിഞ്ഞാല്‍ വ്യാഴാഴ്ച മാത്രമായിരിക്കും മദ്യശാലകള്‍ തുറക്കുക. തിങ്കളാഴ്ച തിരുവോണം അവധി. സെപ്റ്റംബര്‍ ഒന്നായ ചൊവ്വാഴ്ച ഡ്രൈ ഡേയാണ് . രണ്ടിന് ശ്രീനാരായണഗുരു ജയന്തി പ്രമാണിച്ച്‌ മദ്യവില്‍പ്പന നിരോധിച്ചിട്ടുണ്ട്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...