ഡല്‍ഹി: ജയിലിലേക്കുപോയ കെജ്‌രിവാളല്ല 50 ദിവസത്തിനുശേഷം തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങുന്നത്. ആംആദ്മി പാർട്ടിക്കും ഇന്ത്യസഖ്യത്തിനും ഊർജം പകർന്നുള്ള മടങ്ങിവരവിൽ അരവിന്ദ് കെജ്‌രിവാൾ നടന്നുകയറുന്നത് ഇന്ത്യയിലെ പ്രതിപക്ഷനേതാക്കളുടെ ഒന്നാം നിരയിലേക്കാണ്. രാഷ്ട്രീയഭേദമുയർത്തി അകന്നുനിന്നവർക്കുപോലും ഒഴിവാക്കാനാകാത്ത നിലയിലേക്ക് കെജ്‌രിവാളിനെ വളർത്താൻ ജയിൽവാസത്തിന് കഴിഞ്ഞു. ആപ് നേതാവിനെ തഴഞ്ഞുകൊണ്ടുള്ള പ്രതിപക്ഷ രാഷ്ട്രീയചരിത്രമെഴുത്ത് ഇനി എളുപ്പമല്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയവേട്ട നടത്തിയവർക്കുള്ള ഇടക്കാലതിരിച്ചടിയെന്ന വ്യാഖ്യാനത്തിനൊപ്പം ജനാധിപത്യത്തിന്റെ മൂല്യസംരക്ഷണമെന്ന മുദ്രാവാക്യവുമുർത്തി പ്രതിപക്ഷം ഈ കെജ്‌രിവാൾ ഊർജത്തെ പ്രചാരണവേദിയിലേക്ക് ആനയിക്കും. കേസിൽ കാമ്പുള്ളതിനാലാണ് ഇടക്കാലത്തേക്കുമാത്രം ജാമ്യമെന്നും ജൂൺ രണ്ട് എന്ന തീയതി ഓർമ്മിക്കണമെന്നും മുന്നറിയിപ്പുയർത്തിയാവും ബി.ജെ.പി. ഈ തിരിച്ചുവരവിനെ പ്രതിരോധിക്കുക.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.