ചിത്രമല്ല ഇതു ചേര്‍ത്തു പിടിക്കല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാര്‍ ഒരു ഫോട്ടോ എടുത്തോട്ടെ…. അച്ഛനെയും അമ്മയെയും കാണിക്കാനാണ്. അവര്‍ക്കത് ഏറെ സന്തോഷമായിരിക്കും എന്നു പന്ത്രണ്ടാം ക്ലാസുകാരന്‍ നന്ദകുമാര്‍ പട്ടികജാതി-പട്ടികവര്‍ഗമന്ത്രി കെ.രാധാകൃഷ്ണനോടു പറയുമ്പോള്‍ അവന്റെ മുഖത്ത് സന്തോഷവും അഭിമാനവും കാണാമായിരുന്നു. ചോദ്യം തീര്‍ന്നയുടന്‍ വന്നു മന്ത്രിയുടെ ചേര്‍ത്തു പിടിക്കല്‍. ഒപ്പം ഓര്‍ത്തിരിക്കാന്‍ ഒരു പിടി ചിത്രങ്ങളും. സംസ്ഥാന സര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനും വേണ്ടി
മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസിന്റെ പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാത യോഗത്തിലാണു നന്ദകുമാര്‍ മന്ത്രിമാരെ കാണാനും സംവദിക്കാനുമെത്തിയത്.

മന്ത്രിയോടൊപ്പമുള്ള പ്രഭാത ഭക്ഷണത്തിനു ശേഷമാണു നന്ദകുമാറിന്റെ ആഗ്രഹം മന്ത്രി സാധിച്ചു കൊടുത്തത്. വടശ്ശേരിക്കര എംആര്‍എസ് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് പാലക്കാട് അട്ടപ്പാടി സ്വദേശിയായ നന്ദകുമാര്‍. പ്ലസ് വണ്‍ പരീക്ഷയില്‍ 600 ല്‍ 563 മാര്‍ക്കു വാങ്ങി സ്‌കൂള്‍ ടോപ്പറായ ആളാണ് നന്ദകുമാര്‍. അവയില്‍ നാലു വിഷയങ്ങളില്‍ നൂറില്‍ നൂറു മാര്‍ക്കാണ്. അച്ഛന്‍ മുരുകേശ്, അമ്മ നഞ്ചി, സഹോദരിമാരായ ശാലിനി, നന്ദിനി എന്നിവരടങ്ങിയതാണ് നന്ദകുമാറിന്റെ കുടുംബം. പഠിച്ചു തന്റെ സമൂഹത്തിനു പുതിയ പാത തെളിയിച്ചു കൊടുക്കുകയാണ് ലക്ഷ്യമെന്നു നന്ദകുമാര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...