Thursday, July 3, 2025 11:49 pm

ഇത് ഏറ്റവും ദുഖകരമായ കാര്യം, മാന്യന്മാരായി വിലസുന്നത് കുറ്റവാളികൾ, ഭയന്ന് ജീവിക്കുന്നത് ഇരകൾ, സാഹചര്യം മാറണം

For full experience, Download our mobile application:
Get it on Google Play

ദില്ലി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ അതി രൂക്ഷ വിമർശനവുമായി രാഷ്ട്രപതി ദ്രൗപദി മുർമ്മു രംഗത്ത്. സ്ത്രീകളെ അപമാനിച്ചവർ മാന്യന്മാരായി സമൂഹത്തിൽ വിലസുന്നുവെന്നും ഇത് ഏറ്റവും ദുഖകരമായ കാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു. മറുവശത്ത് ഇരകൾ കുറ്റവാളികളെ പോലെ ഭയന്ന് ജീവിക്കുന്നു. ഈ സാഹചര്യം മാറണമെന്നും അതിനായി സർക്കാരും നിയമ സംവിധാനവും പൊലീസും ഒന്നിച്ച് നീങ്ങണമെന്നും ദ്രൗപദി മുർമ്മു ആവശ്യപ്പെട്ടു. പല കേസുകളിലും ഈ സാഹചര്യം കാണുന്നുണ്ടെന്നും ഒരു കേസിലും നീതി വൈകരുതെന്നും രാഷ്ട്രപതി വ്യക്തമാക്കി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കഴിഞ്ഞ ദിവസവും രാഷ്ട്രപതി വിമർശനവുമായി രംഗത്തെത്തിയിരുന്നു. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വേദനിപ്പിക്കുന്നുവെന്ന് പറഞ്ഞ രാഷ്‌ട്രപതി, സത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയിടുമെന്നും കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. ഓഗസ്റ്റ് 28 ന് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ ലേഖനത്തിലാണ് രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ കടുത്ത ഭാഷയില്‍ രാഷ്ട്രപതി വിമര്‍ശിച്ചത്.

സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാവില്ലെന്നും രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടയുന്നത് അനുവദിക്കാനാവില്ലെന്നും രാഷ്ട്രപതി ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറർ ക്രൂരമായി കൊലചെയ്യപ്പെട്ടതടക്കമുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദ്രൗപതി മുർമു പ്രതികരിച്ചത്. സ്ത്രീകൾക്കെതിരെ വൈകൃത ചിന്തയോടെയുള്ള പ്രവണതകൾ തടയണം. സ്ത്രീകളെ കഴിവില്ലാത്തവരായും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലർ കാണുന്നുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വിമർശനം കടുപ്പിച്ച് രാഷ്ട്രപതി രംഗത്തെത്തിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

കെ എച്ച് ആർ എ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി

0
പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി...