തൊളിക്കോട് പഞ്ചായത്ത് യോഗത്തിനിടെ കയ്യാങ്കളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൊളിക്കോട് പഞ്ചായത്ത് യോഗത്തിനിടെ കയ്യാങ്കളി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യാ ഭീഷണി മുഴക്കി. പഞ്ചായത്ത് പ്രസിഡന്റിന്റെ ഡയസില്‍ കയറി കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പ്രതിഷേധിച്ചു. കമ്മിറ്റി തീരുമാനിക്കാത്ത കാര്യങ്ങള്‍ മിനിറ്റ്സില്‍ ഉള്‍പ്പെടുത്തിയതിനൊ ച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്. പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വാര്‍ഡ് മെമ്പറായ അന്‍സര്‍ തോട്ടുമുക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചായത്ത് അംഗങ്ങള്‍ അവരുടെ വാര്‍ഡുകളിലേയ്ക്ക് മാത്രം വികസന പദ്ധതികള്‍ നടപ്പിലാക്കുന്നു എന്ന് ആരോപിച്ചാണ് പ്രശ്‌നം നടന്നത് ഇടതുപക്ഷം ഭരിക്കുന്ന തൊളിക്കോട് പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന് 5ഉം ബിജെപിക്ക് ഒരു അംഗവുമാണ് ഉള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...