പ​രാ​തി​ക്കാ​രെ പീ​ഡി​പ്പി​ക്കു​ന്നു ​: കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ച് സി​ഐ​ എ​ന്‍.​ജി.​ശ്രീ​മോ​നെ സ​ര്‍​വീ​സി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെയ്തു ; ഹൈ​ക്കോ​ട​തി ഉത്തരവിനെ തുടര്‍ന്നാണ് നടപടി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : തൊ​ടു​പു​ഴ മു​ന്‍ സി​ഐ​യും നി​ല​വി​ല്‍ കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ച് സി​ഐ​യു​മാ​യ എ​ന്‍.​ജി.​ശ്രീ​മോ​നെ സ​ര്‍​വീ​സി​ല്‍​നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്തു. സി​ഐ​യെ സ​ര്‍​വീ​സി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​നെ തുട​ര്‍​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​യു​ടെ ന​ട​പ​ടി.

കേ​സു​ക​ളി​ല്‍ വ്യാ​പ​ക​മാ​യി ഇ​ട​പെ​ട്ട് ഇ​യാ​ള്‍ പ​രാ​തി​ക്കാ​രെ ശാരീരികമായും സാമ്പത്തികമായും പീഡിപ്പിക്കുന്നുവെ​ന്ന പരാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി സ​സ്പെ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ടു​ക്കി സ്വ​ദേ​ശി ബേ​ബി​ച്ച​ന്‍ വര്‍​ക്കി ന​ല്‍​കി​യ പ​രാ​തി പ​രി​ഗ​ണി​ച്ച്‌ ജ​സ്റ്റീ​സ് മു​ഹ​മ്മ​ദ് മു​ഷ്താ​ഖാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. 30 ഓ​ളം പരാതികളില്‍ കോ​ട​തി വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം അ​ടി​യ​ന്തി​ര​മാ​യി ന​ട​ത്താ​ന്‍ വിജി​ല​ന്‍​സ് ഐ​ജി എ​ച്ച്‌.​വെ​ങ്കി​ടേ​ഷി​ന് കോ​ട​തി നോ​ട്ടീ​സ് ന​ല്‍​കി.

സി​ഐ​ക്കെ​തി​രേ ക​ടു​ത്ത വി​മ​ര്‍​ശ​ന​മാ​ണ് ഹൈ​ക്കോ​ട​തി ന​ട​ത്തി​യ​ത്. ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​മൂ​ഹ​ത്തി​ന് ഭീഷണിയാണെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി ഒ​രു നി​മി​ഷം പോ​ലും ഇ​യാ​ളെ സ​ര്‍​വീ​സി​ല്‍ ഇ​രു​ത്ത​രു​തെ​ന്നും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...