ഇടുക്കി : ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് തൊടുപുഴ കോഓപറേറ്റീവ് ലോ കോളജ് വിദ്യാർഥികളുടെ സമരം തുടരാൻ തീരുമാനം. മാർച്ച് നാലുവരെ കോളജ് അടച്ചിട്ട് അന്വേഷണം നടത്താമെന്ന് മാനേജ്മെൻറ് അറിയിച്ചു. എന്നാൽ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ വിദ്യാർഥികൾ ഉറച്ചു നിന്നു. ഏഴ് വിദ്യാർഥികളുടെ സസ്പെൻഷൻ മാനേജ്മെൻറ് പിൻവലിച്ചു. കെട്ടിടത്തിന് മുകളിൽ ആത്മഹത്യ ഭീഷണിയുമായി വിദ്യാർഥികൾ തുടരുന്നു. ഇവരെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമം തുടരുന്നു. പ്രിൻസിപ്പലിനെ മാറ്റുന്നതടക്കം മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കാത്തതിനെ തുടർന്നാണ് സമരം തുടരുന്നത്. അധ്യാപകരുടെ ഇഷ്ടക്കാർക്ക് ഇന്റേണൽ മാർക്ക് അധികമായി നൽകിയെന്നാരോപിച്ചാണ് ഇടുക്കി തൊടുപുഴ കോ ഓപറേറ്റിവ് ലോ കോളജ് വിദ്യാർഥികൾ ഉപരോധിച്ചത്.
ക്രമക്കേട് പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ എം ജി യൂണിവേഴ്സിറ്റിയേ സമീപിച്ചു. വിദ്യാർഥികളുടെ പരാതിയിൽ അന്വേഷണം നടന്നുവരികയാണെന്നാണ് കോളജ് മാനേജ്മെന്റിന്റെ വിശദീകരണം. ഒന്നാം സെമസ്റ്റർ എൽ എൽ ബി പരീക്ഷയുടെ ഫലം വന്നതോടെയാണ് മാർക്ക് ദാനത്തിൽ ക്രമക്കേടുണ്ടന്നാരോപിച്ച് വിദ്യാർഥികൾ മാനേജ്മെന്റിനെതിരെ രംഗത്ത് വന്നത്. 50 ശതമാനത്തിൽ കുറവ് ഹാജറുള്ള വിദ്യാർഥിക്ക് ഇന്റെർണൽ മാർക്ക് മുഴുവൻ നൽകി റാങ്ക് നേടാൻ സഹായിച്ചുവെന്നാണ് ആരോപണം. പ്രശ്നത്തിൽ പരിഹാരം ആവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകൾ സംയുക്തമായാണ് പ്രതിഷേധിച്ചത്. ക്രമക്കേട് നടന്നെന്ന് തെളിഞ്ഞാൽ നടപടിയെടുക്കുമെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. എന്നാൽ പ്രശ്നത്തിന് പരിഹാരമാകും വരെ പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.