തൊടുപുഴ പീഡനം അമ്മയ്ക്കും മുത്തശ്ശിക്കും പങ്കുണ്ടെന്ന് സിഡബ്ല്യുസി ; കേസെടുക്കാന്‍ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : തൊടുപുഴയില്‍ പതിനേഴുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍, പെണ്‍കുട്ടിയുടെ അമ്മയ്ക്കും മുത്തശ്ശിക്കും പങ്കുണ്ടെന്ന് സിഡബ്ല്യുസി. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ സിഡബ്ലൂസി പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന്, കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഒന്നര വര്‍ഷത്തിനിടയില്‍ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സംഭവത്തില്‍ ആറു പേര്‍ പിടിയിലായി. ബാക്കിയുള്ളവര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

കുമാരമംഗലം സ്വദേശിയായ ബേബി എന്നറിയപ്പെടുന്ന രഘു, ജോലി വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടു പോയി പലര്‍ക്കും കൈമാറുകയായിരുന്നു. ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് കോട്ടയം, എറണാകുളം എന്നിങ്ങനെ പല സ്ഥലങ്ങളില്‍ വെച്ച്‌ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടി മൊഴി നല്‍കി. കുമാരംമംഗലം മംഗലത്തുവീട്ടില്‍ രഘു (51), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ സ്വദേശി കൊട്ടൂര്‍ തങ്കച്ചന്‍ (56), ഇടവെട്ടി വലിയജാരം പോക്കളത്ത് ബിനു (43), പടിഞ്ഞാറേ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ (27), കെ.എസ്.ഇ.ബി. ജീവനക്കാരന്‍ കല്ലൂര്‍ക്കാട് വെള്ളാരംകല്ല് വാളമ്പിള്ളില്‍ സജീവ് (55), മലപ്പുറം പെരുന്തല്‍മണ്ണ മാളിയേക്കല്‍ ജോണ്‍സണ്‍ (50) എന്നിവരാണ് ഇതുവരെ പിടിയിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...