കെ വി തോമസിനെതിരെ എഐസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെതിരെ എ.ഐ.സി.സി അച്ചടക്ക സമിതിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സിപിഎം സെമിറാനില്‍ പങ്കെടുത്തതിന് വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്. രണ്ടാഴ്‌ച്ചക്കകം നോട്ടീസിന് തോമസ് മറുപടി നല്‍കണം. ഉടനെ നടപടി തോമസിനെതിരെ ഉണ്ടാകില്ല. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും നോട്ടീസിന് മറുപടി നല്‍കുമെന്നും കെ.വി തോമസ് പ്രതികരിച്ചു.

ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന എ.ഐ.സി.സി അച്ചടക്ക സമിതി യോഗത്തിനുശേഷം താരിഖ് അന്‍വറാണ് തീരുമാനം പ്രഖ്യാപിച്ചത്. രണ്ടര മണിക്കൂറാണ് യോഗം നീണ്ടുനിന്നത്. എ.ഐ.സി.സി ഭരണഘടനാ പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. ഒരാള്‍ക്കെതിരെ കുറ്റം ചെയ്തെന്ന ആരോപണമുണ്ടായാലും സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ കത്ത് ലഭിച്ചാലും സ്വാഭാവിക നീതി നിഷേധിക്കരുതെന്ന് ഭരണഘടനാ തത്വമുണ്ട്. ഇത് പരിഗണിച്ചാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനമായത്. മറുപടി അച്ചടക്ക സമിതി ചര്‍ച്ച ചെയ്ത് നടപടി തീരുമാനിക്കും.

കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ നല്‍കിയ കത്ത് അച്ചടക്ക സമിതി യോഗം വിശദമായി ചര്‍ച്ച ചെയ്തു. കെ.വി തോമസ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചു. കെപിസിസി, എ.ഐ.സി.സി നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് അദ്ദേഹം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കടെുത്തത്. ശശി തരൂരിനോടും കെ.വി തോമസിനോടും സെമിനാറില്‍ പങ്കെടുക്കരുതെന്ന് ഹൈക്കമാന്‍ഡ് അടക്കം ചൂണ്ടിക്കാട്ടിയിരുന്നു. 15 എംപിമാരും ഇക്കാര്യം അഭ്യര്‍ത്ഥിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരംകൂടി കണക്കിലെടുത്താകണം അച്ചടക്ക സമിതിയുടെ തീരുമാനമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...