ആറു വയസുകാരന് മഡ് റെയ്‌സിംഗ് പരിശീലനം ; പാലക്കാട് പിതാവിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ആറു വയസ്സുകാരനെ മഡ് റെയ്‌സിംഗില്‍ പങ്കെടുപ്പിക്കാന്‍ പരിശീലനം നല്‍കിയതിന് പാലക്കാട് പിതാവിനെതിരെ കേസെടുത്തു. തൃശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളക്കെതിരെയാണ് കേസെടുത്തത്. കേസെടുത്ത സൗത്ത് പോലീസ് അടിയന്തരമായി സ്റ്റേഷനില്‍ ഹാജരാവാന്‍ ഇയാളോട് നിര്‍ദ്ദേശിച്ചു. ഞായറാഴ്ച കാടാങ്കോട് ഭാഗത്ത് ക്ലബ്ബുകള്‍ സംഘടിപ്പിച്ച മഡ് റെയ്സിംഗ് പരിശീലനത്തിലാണ് കുട്ടിയെ പങ്കെടുപ്പിച്ചത്.

16, 17 തീയതികളില്‍ നടക്കുന്ന റെയ്‌സിംഗിന് വേണ്ടിയായിരുന്നു പരിശീലനം നടത്തിയത്. പിതാവിന്റെ വിശദീകരണം ടോയ് ബൈക്കാണ് ഉപയോഗിച്ചത് എന്നായിരുന്നു. എന്നാല്‍ മുതിര്‍ന്നവര്‍ക്കൊപ്പം അപകടകരമാം വിധം റേസിംഗ് നടത്തിയതിനാലാണ് കേസെടുത്തത്. പരിശീലന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് കേസ് എടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...