കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു ; തൃണമൂല്‍ നേതാവിന്റെ മകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ മകനാണ് മുഖ്യപ്രതിയെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തതതായി പോലീസ് അറിയിച്ചു. പ്രാദേശിക ടി.എം.സി നേതാവിന്റെ മകന്റെ വസതിയില്‍ ജന്മദിനാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയതിന് ശേഷം മകള്‍ക്ക് അമിതമായി രക്തസ്രാവവും വയറുവേദനയും അനുഭവപ്പെട്ടതായി മാതാപിതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു.

മരണസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് ഒരു കൂട്ടം ആളുകള്‍ മൃതദേഹം ദഹിപ്പിക്കുന്നതിനായി നിര്‍ബന്ധിച്ച്‌ കൊണ്ടുപോയതായും കുടുംബം ആരോപിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അക്രമണങ്ങളോട് ഒരിക്കലും സഹിഷ്ണുത കാണിക്കില്ലെന്ന് മുതിര്‍ന്ന ടി.എം.സി നേതാവും സംസ്ഥാന വനിതാ ശിശു വികസന മന്ത്രിയുമായ ശശി പഞ്ച പറഞ്ഞു. വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കരുതെന്നും ശരിയായ വിധം അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ നടപടി എടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി ഹന്‍സ്‌ഖാലിയില്‍ 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...