തൊടുപുഴ: തൊടുപുഴ വില്ലേജ് ഓഫീസ് കോവിഡ് ബാധയെത്തുടര്‍ന്ന് അടച്ചു. ഇന്ന് ഉച്ചയോടെ തഹസീല്‍ദാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ സ്രവ പരിശോധനക്ക് കൊടുത്തിരിന്നു. ഫോണ്‍ നമ്പര്‍ തെറ്റായാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് അന്വേഷിച്ച് കണ്ടെത്തിയപ്പോഴേക്കും ദിവസങ്ങള്‍ കഴിഞ്ഞു. ഇത് സമ്പര്‍ക്കം കൂടാന്‍ കാരണമായി. ഇതിനെ തുടര്‍ന്നാണ് ജീവനക്കാരെല്ലാം നീരീക്ഷണത്തില്‍ പോകാന്‍ ഇടയായത്.
തൊടുപുഴ വില്ലേജ് ഓഫീസ് കോവിഡ് ബാധയെത്തുടര്‍ന്ന് അടച്ചു
RECENT NEWS
Advertisment