പത്തനംതിട്ട : രാജ്യത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള ഈ തെരഞ്ഞെടുപ്പിൽ വോട്ടവകാശം എല്ലാവരും കൃത്യമായി രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് മന്ത്രി വീണ ജോർജ്. നാടിൻ്റെ മുക്കിലും മൂലയിലും വികസന പദ്ധതികളെത്തിച്ച ഡോ. തോമസ് ഐസക് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എംപി ആകുന്നത് പത്തനംതിട്ടയ്ക്ക് മാത്രമല്ല കേരളത്തിനും രാജ്യത്തിനും മുതൽക്കൂട്ടായിരിക്കും എന്നും മന്ത്രി വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തി മന്ത്രി വീണാ ജോർജ്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ആറന്മുള മണ്ഡലത്തിൽ 238-ാം നമ്പർ ബൂത്തിൽ ആണ് മന്ത്രി കുടുംബസമേതം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തിയ കാര്യം മന്ത്രി ഫേസ്ബുക് പേജിൽ കുറിച്ചു.
മന്ത്രി വീണാ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ്
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ആറന്മുള മണ്ഡലത്തിൽ 238-ാം നമ്പർ ബൂത്തിൽ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ് ആരംഭിച്ചപ്പോൾ മുതൽ ബൂത്തുകളിലെല്ലാം നല്ല തിരക്കാണ്. പകലുള്ള ചൂട് കാരണം രാവിലെ തന്നെ ആളുകൾ വോട്ട് ചെയ്യാൻ എത്തി. രാജ്യത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള ഈ തെരഞ്ഞെടുപ്പിൽ വോട്ടവകാശം എല്ലാവരും കൃത്യമായി രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. നാടിൻ്റെ മുക്കിലും മൂലയിലും വികസന പദ്ധതികളെത്തിച്ച ഡോ. തോമസ് ഐസക് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എംപി ആകുന്നത് പത്തനംതിട്ടയ്ക്ക് മാത്രമല്ല കേരളത്തിനും രാജ്യത്തിനും മുതൽക്കൂട്ടായിരിക്കും. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഡോ. തോമസ് ഐസക് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും.