ധനവകുപ്പിലെ രഹസ്യരേഖകള്‍ ചോര്‍ന്നു; ആരോപണവുമായി തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എഐ ഉപയോഗിച്ചാണ് ധവളപത്രം തയ്യാറാക്കിയതെന്ന ആരോപണവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. ധനവകുപ്പിലെ രഹസ്യരേഖകള്‍ എഐ പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കിയെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരം എകെജി സെന്ററില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തോമസ് ഐസക്. ഒരാഴ്ചയില്‍ താഴെ സമയത്തിനുള്ളില്‍ 190 ലധികം പേജുകളുള്ള ധവളപത്രം തയ്യാറാക്കിയപ്പോള്‍ തന്നെ അത്ഭുതം തോന്നിയെന്നും ഐസക് പറഞ്ഞു. എഐ കണ്ടന്റ് ഡിറ്റക്ഷന്‍ ടൂള്‍സ് ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ധവളപത്രത്തിന്റെ ഭൂരിഭാവും തയ്യാറാക്കിയത് എഐ ഉപയോഗിച്ചാണെന്ന് കണ്ടെത്തി. ആധുനികകാലത്ത് എഐ ഉപയോഗിക്കുന്നതിന് താന്‍ എതിരല്ല. പക്ഷെ ധനവകുപ്പ രഹസ്യമായി സൂക്ഷിക്കേണ്ട രേഖകള്‍ ഇതേതുടര്‍ന്ന് പരസ്യപ്പെട്ടു കഴിഞ്ഞെന്നും ഐസക് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് സംബന്ധിച്ച് സുപ്രീം കോടതി, ഹൈക്കോടതി, കേന്ദ്ര ധനവകുപ്പ് തുടങ്ങിയവയെല്ലാം തന്നെ ഇതിനകം മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. അപ്രൂവ്ഡ് ടൂള്‍സ് ഉപയോഗിക്കണമെന്നതടക്കമുള്ള വിശദമായ കാര്യങ്ങള്‍ മാര്‍ഗനിര്‍ദേശത്തില്‍ ഉണ്ട്. എഐ ടൂള്‍സ്, ചാറ്റ് ജിപിടി തുടങ്ങിയവ ഉപയോഗിക്കാന്‍ പാടില്ലെന്നും തോമസ് ഐസക് പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം കത്തുന്നു; ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ കനത്ത...

0
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ...

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...