ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തോമസ്‌ ഐസക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ  രൂക്ഷ വിമര്‍ശനവുമായിമുന്‍ധനമന്ത്രി തോമസ് ഐസക്.  സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തോമസ്‌ ഐസക്കിന്‍റെ പ്രതികരണം.  തോമസ് ഐസക്കിന്‍റെ വാക്കുകളിലൂടെ;- കിഫ്ബിയുടെ പേരില്‍ തനിക്കെതിരായ നീക്കം മാധ്യമ ശ്രദ്ധ കിട്ടാനാണ്. ഇടതുസര്‍ക്കാരിനെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  മറ്റ് പരിപാടികള്‍ ഇല്ലെങ്കില്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകും.   ഇ.ഡി നടപടിയില്‍ തനിക്ക് ഭയമില്ല.  അറസ്റ്റ് അടക്കമുള്ള നടപടികള്‍ നേരിടാന്‍ തയ്യാറാണ്.

തന്നെ ചോദ്യം ചെയ്യുന്നതിന്  മുമ്പ്  ഇഡി കാര്യങ്ങള്‍ കുറച്ചെങ്കിലും പഠിക്കണം. വിവാദമാണ് നീക്കങ്ങളിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.   മറ്റ് പരിപാടികളൊന്നും ഇല്ലെങ്കില്‍ തീര്‍ച്ചയായും ഹാജരാകും.   ബൊഹീമിയന്‍ എഴുത്തുകാരന്‍ ഫ്രാന്‍സ് കാഫ്കയുടെ ദ ട്രൈയല്‍ എന്ന നോവലിലെ അവസ്ഥയാണ് ഇപ്പോള്‍ എനിക്ക്. നോവലില്‍ ചിലര്‍ ജോസഫ് കെയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. തുടര്‍ന്ന് യാതൊരു വിശദീകരണവും നല്‍കാതെ അറസ്റ്റ് ചെയ്യപ്പെടുന്നു.   ഇപ്പോഴത്തെ സാഹചര്യം അതുപോലെയാണ്.   നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടാം.   പക്ഷേ എന്തിനാണെന്ന് പറയേണ്ടതിന്‍റെ ആവശ്യമില്ല.   ഇത്തരം സംഭവങ്ങള്‍ നേരിടാന്‍ താന്‍ തയ്യാറാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...