ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഇന്ന് അവസാനിക്കും ; ഇനി ഇന്‍ഡിഗോയില്‍ യാത്രയില്ലെന്ന് ഉറപ്പിച്ച് ഇ.പി ജയരാജനും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഇന്ന് അവസാനിക്കുമെങ്കിലും ഇനി ഇന്‍ഡിഗോയില്‍ യാത്രയില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. അതേ സമയം വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ ഇപി പ്രതിയായ കേസ് അന്വേഷണം എങ്ങുമെത്തിയില്ല.

വിമാനത്തില്‍ നടന്ന അസാധാരണ പ്രതിഷേധങ്ങളുടെ പേരിലാണ് ഇ.പി ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്‍ഡിഗോ വിലക്കേര്‍പ്പെടുത്തിയത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച വിലക്കും അവരെ കയ്യേറ്റം ചെയ്ത ഇ.പി ജയരാജന് മൂന്നാഴ്ചത്തെ വിലക്കും. ഇതോടെയാണ് ഇന്റിഗോയില്‍ കയറില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പ്രഖ്യാപിച്ചതും അത് തുടരുന്നതും.

ആദ്യഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ മാത്രം കേസെടുത്ത പോലീസ് നടപടി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. വിമാനക്കമ്പനിയുടെ വിലക്കിന് പിന്നാലെ കോടതി നിര്‍ദേശ പ്രകാരം ഇ.പി ജയരാജനെതിരെയും പോലീസിന് കേസ് എടുക്കേണ്ടിവന്നു. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച്‌ വധശ്രമക്കേസില്‍ പ്രതികളാക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫര്‍സീന്‍ മജീദും നവീന്‍കുമാറും ഇപിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടോയെണ് കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരായത്.

പക്ഷെ തുടര്‍ നടപടികള്‍ ഒരിഞ്ച് മുന്നോട്ട് പോയിട്ടില്ല. മൊഴി രേഖപ്പെടുത്താന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ എത്തിയില്ലെന്നാണ് പോലീസ് പറയുന്ന കാരണം. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥയുള്ളതിനാല്‍ വരാനാകില്ലെന്നാണ് ഫര്‍സീന്‍ മജീദും നവീന്‍കുമാറും വലിയതുറ എസ്‌എച്ച്‌ഒയെ അറിയിച്ചിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...