തിരുവനന്തപുരം : ജനകീയാസൂത്രണ ഉദ്ഘാടന ചടങ്ങിൽ നിന്ന് താൻ പിന്മാറിയെന്ന വാർത്തകൾ അസംബന്ധമെന്ന് തോമസ് ഐസക്ക്. ചടങ്ങിൽ ഓൺലൈനായി പങ്കെടുത്ത് ആശംസ അറിയിക്കും. തൻ്റെ പേരിൽ വിവാദമുണ്ടാക്കരുതെന്നും തോമസ് ഐസക് ഫെയ്സ് ബുക്കിൽ കുറിച്ചു.
ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ക്ഷണക്കത്തിൽ തോമസ് ഐസക്കിന് സർക്കാർ നൽകിയ സ്ഥാനം മുപ്പതാമതാണെന്നും പ്രതിഷേധിച്ച് ഐസക് പിന്മാറിയെന്നും മാധ്യമ വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഐസക്കിന്റെ പ്രതികരണം.