കോന്നിയെ ഇളക്കിമറിച്ച് തോമസ് ഐസകിന്റെ റോഡ്‌ഷോ

For full experience, Download our mobile application:
Get it on Google Play

കോന്നി: എൽഡിഎഫ് പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി ഡോ.ടി എം തോമസ് ഐസക്കിൻ്റ റോഡ് ഷോ കോന്നിയെ ഇളക്കിമറിച്ചു. കോന്നി റിപ്പബ്ലിക്കൻ സ്കൂളിനു സമീപത്തു നിന്നും ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ ആരംഭിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആബാലവൃദ്ധം ജനങ്ങൾ റോഡ് ഷോയിൽ അണിനിരന്നു. സ്ത്രീകളെ സ്വയംപര്യാപ്തമാക്കാൻ കുടുംബശ്രീക്ക് രൂപം നൽകാൻ ചുക്കാൻ പിടിച്ച വികസന നായകനെ വരവേൽക്കാൻ എത്തിയ സ്ത്രീകളുടെ നീണ്ട നിര ശ്രദ്ധേയമായി. സംസ്ഥാനത്തിൻ്റ ധനമന്ത്രിയായിരുന്നപ്പോൾ മലയോര മണ്ണിൽ വികസനത്തിൻ്റെ നേർക്കാഴ്ച്ച യാഥാർത്ഥ്യമാക്കിയ ജനകീയ നേതാവിനെ വരവേൽക്കാൻ എല്ലാ വിഭാഗം ജനങ്ങളും അണിനിരന്ന കാഴ്ച്ചയാണ് കോന്നിയിൽ കണ്ടത്. സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, മണ്ഡലം സെക്രട്ടറി കെ രാജേഷ്, സി പി ഐ കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ദീപകുമാർ, കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ, ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, ഏരിയ സെക്രട്ടറി ശ്യാംലാൽ എന്നിവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് തർക്കം : പോലീസിനോട് അനാവശ്യ ഇടപെടൽ നടത്തരുതെന്ന്...

0
പത്തനംതിട്ട : കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട...

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസര്‍കോട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തന്നെക്കാൾ...

ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം

0
ബെംഗളൂരു: ജയനഗറിലെ ഹോട്ടലിൽ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ദാർവാഡ്...

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ; നാളെ പ്രധാനമന്ത്രി ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും

0
ചണ്ഡീഗഢ് : ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര...