Friday, July 4, 2025 1:49 am

സാമ്പത്തിക പ്രതിസന്ധിക്കിടെ ധനമന്ത്രി തോമസ് ഐസക് വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ധനമന്ത്രി തോമസ് ഐസക് വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. വരുമാനം വർദ്ധിപ്പിക്കാൻ കടുത്ത നടപടിയെടുക്കുമെന്നാണ് സൂചന. പ്രതിസന്ധിയുണ്ടെങ്കിലും ക്ഷേമപദ്ധതികൾക്ക് പണം കുറയ്ക്കില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കേന്ദ്രബജറ്റിൽ സംസ്ഥാനം വിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെ നേരത്തെ തയ്യാറാക്കിയ ബജറ്റ് കണക്കുകളിൽ മാറ്റം വരുത്തുകയാണ് ധനമന്ത്രി തോമസ് ഐസക്. പൊതുവിപണിയിൽ നിന്നും 4908 കോടി രൂപ വായ്പ എടുക്കാൻ അനുവദിക്കുമെന്നാണ് സംസ്ഥാനം പ്രതീഷിച്ചിരുന്നത്. എന്നാൽ 1920 കോടി രൂപയാണ് അനുവദിച്ചത്. ജി എസ് ടി നഷ്ടപരിഹാരം കഴിഞ്ഞ ഒക്ടോബർ മുതൽ കിട്ടാനുണ്ട്.

1600 കോടിയാണ് രണ്ട് മാസത്തിലൊരിക്കൽ കിട്ടേണ്ട നഷ്ടപരിഹാരം. ഈ സാഹചര്യത്തിലും സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ ഒന്നര ശതമാനം വർദ്ധനയുണ്ടായെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത് സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിലും ഒന്നര ശതമാനത്തിന്റെ വളർച്ചയുണ്ടായി. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ബജറ്റിന് പുറത്ത് പണം കണ്ടെത്തുന്നതിനാണ് സംസ്ഥാനം ഊന്നൽ നൽകുന്നത്

എന്നാൽ കിഫ്ബി 50,000 കോടിയിൽ തന്നെ നിലനിർത്തും. മദ്യത്തിന് നികുതി കൂട്ടാനുള്ള സാധ്യതയുണ്ട്. റിയൽ എസ്റ്റേറ്റ് മേഖല കടുത്ത മന്ദ്യത്തിലാണ്. എങ്കിലും ചില വരുമാനവർദ്ധന ഈ മേഖലയിൽ നിന്നും ധനമന്ത്രി ഉൾപ്പെടുത്തിയേക്കും. എന്നാൽ ലൈഫ് ഉൾപ്പടെയുള്ള പദ്ധതികൾക്ക് കൂടുതൽ തുക വകയിരുത്തും. ക്ഷേമപദ്ധതികൾക്ക് കുടുതൽ പണം നീക്കിവച്ച് ജനകീയബജറ്റാക്കാനുള്ള ആലോചനയാണ് ധനമന്ത്രി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...