തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടി ; എൻസിപി വർക്കിങ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തോമസ് കെ തോമസ് എംഎല്‍എക്കെതിരെ നടപടിയുമായി ദേശീയ നേതൃത്വം. എംഎല്‍എയെ എന്‍സിപി വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയതായി അധ്യക്ഷന്‍ ശരത്പവാര്‍ അറിയിച്ചു. തോമസ് കെ തോമസിനെതിരെ പാര്‍ട്ടിയെ പൊതു ജനമധ്യത്തില്‍ അപമാനിച്ചു എന്ന് കാണിച്ച് ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ശശീന്ദ്രന്‍ വിഭാഗവും പിസി ചാക്കോയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടി.

ഇന്നലെയാണ് ശരത്പവാറിന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നത്. ഇന്ന് തന്നെ എംഎല്‍എക്കെതിരെ നടപടിയുണ്ടാവുമെന്ന് പുറത്ത് വന്നിരുന്നു. പരാതിയില്‍ ഉടന്‍ ഇടപെടുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു. തോമസ് കെ തോമസ് എന്‍സിപിയുടെ വര്‍ക്കിംഗ് കമ്മിറ്റി അംഗമാണ്. ഈ സ്ഥാനത്തുനിന്നും മാറ്റണമെന്നായിരുന്നു പരാതി. എന്നാല്‍ നടപടി എടുത്താലും പരാതിയില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് തോമസ് കെ തോമസ്. നേതൃത്വത്തിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാനാണ് തോമസ് കെ തോമസിന്റെ നീക്കം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 മരണം; രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസവും പുരോഗമിക്കുന്നുവെന്ന് റവന്യു മന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 പേർ മരണപ്പെട്ടു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും...

കാലാവധി തീരാത്ത ചോക്ലേറ്റിനുള്ളിൽ പുഴു

0
കരുമാല്ലൂർ: എറണാകുളം പറവൂരിന് അടുത്ത് കരുമാല്ലൂരിലെ ഒരു കടയിൽ നിന്ന്...

ആലപ്പുഴയിലെ തലവടിയിൽ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു

0
എടത്വ: തലവടി ഗ്രാമപഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ശക്തമാക്കി....

പുനർഗേഹം പദ്ധതി തുക 20 ലക്ഷമാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ എം.പി

0
തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതി തുക 20 ലക്ഷമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെസി...