Wednesday, July 2, 2025 4:21 pm

കെ.എം.മാണിയുടെ സ്മരണയ്ക്കായി ചന്ദ്രൻ നായർക്കൊരു വീട് ; തോമസ് കുട്ടി വട്ടയ്ക്കാടിനിത് ഗുരു ദക്ഷിണ

For full experience, Download our mobile application:
Get it on Google Play

ഏലിക്കുളം : തന്റെ പ്രിയപ്പെട്ട നേതാവ് മാണിസാറിന്റെ ഓർമ്മയ്ക്കായി എലിക്കുളം പഞ്ചായത്ത് അംഗവും കേരള കോൺഗ്രസ് (എം) നേതാവുമായ തോമസ് കുട്ടി വട്ടയ്ക്കാട്ടാണ് ഭവനരഹിതനായ ചന്ദ്രൻ നായർ പുത്തൻകുളത്തിന് വീട് നിർമ്മിച്ചു നൽകുന്നത്. കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം തോമസുകുട്ടി വട്ടയ്ക്കാടിന് ഇത് തൻറെ പ്രിയപ്പെട്ട നേതാവും രാഷ്ട്രീയ ഗുരുവുമായ കെഎം മാണി സാറിനുള്ള ഗുരു ദക്ഷിണയാണ്. തോമസുകുട്ടി യുടെ ഭാഷയിൽ പറഞ്ഞാൽ കാരുണ്യ നാഥനായ കെഎം മാണി സാറിന്റെ മൂന്നാം ചരമവാർഷികദിനത്തിൽ ഭവനരഹിതരായ ചന്ദ്രൻ നായർക്കും കുടുംബത്തിനും വീട് നിർമ്മിച്ച് നൽകുന്ന തിരക്കിലാണ് എലിക്കുളം പഞ്ചായത്തിലെ മുൻ മെമ്പർ കൂടിയായ തോമസുകുട്ടി.

ചന്ദ്രശേഖരൻ നായർക്കായുള്ള വീടിൻ്റെ കട്ടിള വെക്കൽ ചടങ്ങ് ഇന്ന് നടന്നു. വരുന്ന ഏപ്രിൽ ഒൻപതിന് പാലുകാച്ചൽ നടത്തുവാൻ പറ്റുന്ന തരത്തിലാണ് നിർമ്മാണം നടക്കുന്നത് എലിക്കുളം ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡായ രണ്ടാം മൈലിൽ ആണ് തോമസുകുട്ടി യുടെ ശ്രമത്തിൽ വീട് നിർമ്മാണം നടക്കുന്നത്. മാണിസാറിന്റെ രണ്ടാം ചരമ വാർഷിക ദിനത്തിൽ തീരുമാനിച്ച കാര്യമാണ് അർഹരായ ഒരു കുടുംബത്തിന് സ്വന്തം ചെലവിൽ വീട് നിർമ്മിച്ച് നൽകുക എന്നുള്ളതാണ് തുടർന്ന് ഏറ്റവും യോഗ്യനായ ഒരു വ്യക്തിയെ കണ്ടുപിടിക്കുകയും വീട് നിർമ്മാണം ആരംഭിക്കുകയും ചെയ്തു തോമസുകുട്ടി. കറകളഞ്ഞ കേരള കോൺഗ്രസ് (എം) പ്രവർത്തകനും മാണി സാറിനെ തൻ്റെ ജീവനെക്കാളേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയാണ് മുൻ പഞ്ചായത്ത് അംഗം തോമസ് കുട്ടി.

തോമസ്കുട്ടിയുടെ പാർട്ടി സ്നേഹത്തിന്റെ കഥകൾ പത്ത് വർഷം എലിക്കുളം പഞ്ചായത്തിലെ മെമ്പറായിരുന്ന സമയത്ത് ഹോണറേറിയം ആയി പ്രതി മാസം ലഭിക്കുന്ന പണം ഉപയോഗിച്ച് സാധുക്കളായ ആളുകൾക്ക് വീട് മെയിന്റനൻസ്, വിവാഹ ധനസഹായം എന്നിവയ്ക്കായി ധനസഹായം നൽകിയ ചരിത്രവും അദ്ദേഹത്തിനുണ്ട്. പഞ്ചായത്ത് മെമ്പർ എന്ന് നിലയിൽ സിറ്റിംഗ് ഫീസ്, ഹോണറേറിയം എന്നീ ഇനങ്ങളിൽ ഒരു പൈസയുടെ ആനുകൂല്യം പോലും കൈപ്പറ്റാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഈ തുക മുഴുവൻ ജനങ്ങൾക് വിവിധ സഹായങ്ങളായി നൽകുകയായിരുന്നു.

കെ എസ് സി (എം) പ്രവർത്തകനായി സ്കൂൾ വിദ്യാഭ്യാസ തലം തൊട്ട് മാണി സാറിൻ്റെ ഉറച്ച അനുയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ തോമസുകുട്ടി മാണി സാറിന് ഏറെ പ്രിയപ്പെട്ട യുവജന നേതാവായിരുന്നു. വരുന്ന ഏപ്രിൽ ഒമ്പതിന് മാണി സാറിൻ്റെ മൂന്നാം ചരമവാർഷികദിനത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയെ കൊണ്ട് വീടിൻ്റെ താക്കോൽദാനം നടത്തുവാനാണ് തോമസുകുട്ടിയുടെ തീരുമാനം. തോമസുകുട്ടിയ്ക്കൊപ്പം സഹധർമ്മിണിയും മക്കളും ഈ പുണ്യ പ്രവർത്തിക്ക് പൂർണപിന്തുണയുമായുണ്ട്

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്

0
കരികുളം : ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്. 6...

സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമര്‍ശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിനെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന വിദ്യാഭ്യാസ...

0
കോഴിക്കോട്: പൊതു വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സൂംബ നൃത്തം...

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്

0
കൊച്ചി: കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്....

മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ സംഗമവും വാർഷിക പൊതു യോഗവും നടന്നു

0
പന്തളം : മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ...