തൊപ്പിക്ക് കൂടുതൽ കുരുക്കുകൾ ; കണ്ണപുരത്തും കേസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: യൂട്യൂബര്‍ തൊപ്പി എന്ന കണ്ണൂര്‍ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിനെതിരെ കണ്ണപുരം പോലീസ് കേസെടുത്തു. അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ട് 67 അനുസരിച്ചാണ് കേസ്. ടി.പി അരുണിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ നിഹാദ് വളാഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. തൊപ്പിയെ എറണാകുളത്തെ ഫ്ളാറ്റില്‍ നിന്ന് വളാഞ്ചേരി പോലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. പൊതുജനമധ്യത്തില്‍ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം.

വളാഞ്ചേരിയിലെ കട ഉദ്ഘാടന ചടങ്ങിനിടെയാണ് അശ്ലീല പദപ്രയോഗം നടത്തിതും ഗതാഗത തടസമുണ്ടാക്കിതും. സംഭവത്തില്‍ ഇയാള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പോലീസ് നടപടി. ഇയാളുടെ ഫ്ളാറ്റില്‍ നിന്ന് ഒരു കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, രണ്ട് മൊബൈല്‍ ഫോണ്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കഴിയില്ലെന്ന് മറുപടി നല്‍കി. ഇതോടെയാണ് എറണാകുളത്തെത്തി പോലീസ് നിഹാദിനെ പിടികൂടുന്നത്. ഫ്ളാറ്റിന് പുറത്തെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ സമ്മതിച്ചില്ല. ഇതോടെ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കടന്നാണ് നിഹാദിനെ കസ്റ്റഡിയില്‍ എടുക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...