പത്തനംതിട്ട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് 72-നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള 2 കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ( CUC) നേതൃത്വത്തിൽ വൈദേശിക ശക്തികളിൽ നിന്നും നമ്മുടെ രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ 78-ആം വാർഷിക ആഘോഷത്തിന്റെ ഭാഗമായി 78 വയസിനു മുകളിൽ പ്രായമായ മാതാപിതാക്കളെ ഷാൾ അണിയിയിച്ചു ആദരിച്ചു. സംസ്കരിച്ച കാർഷിക ഉത്പന്നങ്ങളുടെ വിദേശ കയറ്റുമതിക്ക് ജില്ലയിലെ ഇത്തവണത്തെ കൃഷിവകുപ്പിന്റ അവാർഡ് ലഭിച്ച വയനാട് എക്സ്പോർട്ടിങ് കമ്പനി ഉടമകളായ ഷാജി മാത്യു പുളിമൂട്ടിലിനും സൂസൻ ഷാജി പുളിമൂട്ടിലിനെയും ചടങ്ങിൽ ആദരിച്ചു.
കോൺഗ്രസ് കോഴഞ്ചേരി മുൻ മണ്ഡലം പ്രസിഡന്റ് ജോൺ ഫിലിപ്പോസ് യോഗം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി
അനീഷ് ചക്കുങ്കൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം സെക്രട്ടറി സാജു ഓവനാലിൽ നേതൃത്വം നൽകി. ആസാദ് യൂണിറ്റ് പ്രസിഡന്റും 8ആം വാർഡ് പ്രസിഡന്റ് കൂടിയുമായ വിജു കിടങ്ങാലിൽ, ഉമ്മൻചാണ്ടി യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് റെജി മലയിൽ, യൂണിറ്റുകമ്മറ്റികളുടെ ചാർജ് ഉള്ള 72-നമ്പർ ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ലാലു പി ജോർജ്, ആസാദ് യൂണിറ്റ് സെക്രട്ടറി സിബിൻ ചക്കുങ്കൽ, 7ആം വാർഡ് പ്രസിഡന്റ് പ്രതീഷ് തേരോടത്തിൽ, എന്നിവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.