കോഴഞ്ചേരി ഈസ്റ്റ്‌ കോൺഗ്രസ്‌ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 78വയസിനു മുകളിൽ പ്രായം ഉള്ളവരെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 72-നമ്പർ ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള 2 കോൺഗ്രസ്‌ യൂണിറ്റ് കമ്മിറ്റികളുടെ( CUC) നേതൃത്വത്തിൽ വൈദേശിക ശക്തികളിൽ നിന്നും നമ്മുടെ രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ 78-ആം വാർഷിക ആഘോഷത്തിന്റെ ഭാഗമായി 78 വയസിനു മുകളിൽ പ്രായമായ മാതാപിതാക്കളെ ഷാൾ അണിയിയിച്ചു ആദരിച്ചു. സംസ്കരിച്ച കാർഷിക ഉത്പന്നങ്ങളുടെ വിദേശ കയറ്റുമതിക്ക് ജില്ലയിലെ ഇത്തവണത്തെ കൃഷിവകുപ്പിന്റ അവാർഡ് ലഭിച്ച വയനാട് എക്സ്പോർട്ടിങ് കമ്പനി ഉടമകളായ ഷാജി മാത്യു പുളിമൂട്ടിലിനും സൂസൻ ഷാജി പുളിമൂട്ടിലിനെയും ചടങ്ങിൽ ആദരിച്ചു.

കോൺഗ്രസ്‌ കോഴഞ്ചേരി മുൻ മണ്ഡലം പ്രസിഡന്റ്‌ ജോൺ ഫിലിപ്പോസ് യോഗം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി
അനീഷ് ചക്കുങ്കൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ കോഴഞ്ചേരി മണ്ഡലം സെക്രട്ടറി സാജു ഓവനാലിൽ നേതൃത്വം നൽകി. ആസാദ് യൂണിറ്റ് പ്രസിഡന്റും 8ആം വാർഡ്‌ പ്രസിഡന്റ്‌ കൂടിയുമായ വിജു കിടങ്ങാലിൽ, ഉമ്മൻ‌ചാണ്ടി യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ്‌ റെജി മലയിൽ, യൂണിറ്റുകമ്മറ്റികളുടെ ചാർജ് ഉള്ള 72-നമ്പർ ബൂത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ലാലു പി ജോർജ്, ആസാദ് യൂണിറ്റ് സെക്രട്ടറി സിബിൻ ചക്കുങ്കൽ, 7ആം വാർഡ്‌ പ്രസിഡന്റ്‌ പ്രതീഷ് തേരോടത്തിൽ, എന്നിവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...