വാ​ഹ​ന​മി​ടി​ച്ച​വ​ര്‍ പ​രി​ക്കേ​റ്റ​യാ​ളെ മു​റി​ക്കു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ടു ; പിന്നാലെ 55- കാരന് ദാ​രു​ണാ​ന്ത്യം, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​റ​ട​യി​ല്‍ വാ​ഹ​ന​മി​ടി​ച്ച​വ​ര്‍ പ​രി​ക്കേ​റ്റ​യാ​ളെ റോ​ഡ​രി​കി​ലെ മു​റി​ക്കു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ട് ക​ട​ന്നു​ക​ള​ഞ്ഞു. പ​രി​ക്കേ​റ്റ​യാ​ള്‍ മു​റി​ക്കു​ള്ളി​ല്‍ കി​ട​ന്ന് മ​രി​ച്ചു. ക​ലു​ങ്ക് ന​ട സ്വ​ദേ​ശി സു​രേ​ഷ് (55) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തിന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. ഈ ​മാ​സം ഏ​ഴി​ന് രാ​ത്രി​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. റോ​ഡി​ല്‍ നി​ന്ന സു​രേ​ഷി​നെ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ല്‍ ര​ണ്ടു​പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ശേ​ഷം ഇ​വ​ര്‍ ബൈ​ക്ക് നി​ര്‍​ത്തി​യി​റ​ങ്ങി സു​രേ​ഷി​നെ എ​ടു​ത്ത് തൊ​ട്ട​ടു​ത്ത മു​റി​യി​ലേ​ക്ക് വ​രു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. ഈ ​മു​റി​യി​ലാ​ണ് സു​രേ​ഷ് താ​മ​സി​ച്ചി​രു​ന്ന​ത്. കി​ട​ത്തി​യ​തി​ന് ശേ​ഷം ര​ണ്ട് പേ​രും പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ ഈ ​മു​റി​യി​ല്‍ നി​ന്ന് ദു​ര്‍​ഗ​ന്ധം വ​രു​ന്ന​ത് അ​നു​ഭ​വ​പ്പെ​ട്ട നാ​ട്ടു​കാ​ര്‍ ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ല്‍ ക​ണ്ട​ത്. പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ന്തു​കൊ​ണ്ടാ​യി​രി​ക്കാം ഇ​യാ​ളെ മു​റി​ക്കു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ട് പോ​യ​തെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രാ​നു​ണ്ട്. സം​ഭ​വ​ത്തി​ല്‍ വെ​ള്ള​റ​ട പോ​ലീ​സ് അ​ന്വേ​ഷ​ണം തുടങ്ങി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കണ്ണൂർ: കണ്ണൂർ പട്ടുവത്ത് എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം...

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...