വോട്ടുകൊള്ള നടത്തി അധികാരം കയ്യാളിയവര്‍ രാജ്യത്തിന്‍റെ ജനാധിപത്യ സംവിധാനം തകര്‍ക്കുന്നു : ആന്‍റോ ആന്‍റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തെരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കിയാക്കി വോട്ട് കൊള്ള നടത്തി അധികാരം കയ്യാളിയ സംഘപരിവാര്‍ നേതൃത്വത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന്‍റെ ജനാധിപത്യ സംവിധാനം തന്നെ അട്ടിമറിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. വോട്ട് കൊള്ളക്കെതിരെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന സമരപരിപാടികളുടെ ഭാഗമായി എ.ഐ.സി.സി യുടെ അഞ്ച് കോടി ഒപ്പ് ശേഖരണ പരിപാടിയായ വോട്ട് ചോരി സിഗ്നേച്ചര്‍ ക്യാമ്പയിനിന്‍റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിന് മുന്‍പില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുതാര്യവും നീതി പൂര്‍വ്വവുമായി നടക്കേണ്ട ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കപ്പെടുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുടെയും ഭരണകക്ഷിയുടെയും വിനീത വിധേയരായി പ്രവര്‍ത്തക്കുന്ന ദയനീയ കാഴ്ചയാണ് ഇന്ത്യയിലെ ജനങ്ങള്‍ കാണുന്നതെന്ന് ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. ജനാധിപത്യ അട്ടിമറിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമാണെന്നും ഇതിന് പിന്തുണ നല്‍കുവാന്‍ രാജ്യത്തിന്‍റെ പ്രതീക്ഷയായ യുവാക്കളും തൊഴിലാളികളും അടക്കമുള്ള ജനങ്ങള്‍ തയ്യാറാകണമെന്നും ആന്‍റോ ആന്‍റണി എം.പി അഭ്യര്‍ത്ഥിച്ചു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു നടത്തി. മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, നേതാക്കളായ കെ. ജയവര്‍മ്മ, സജി കൊട്ടയ്ക്കാട്, ഹരികുമാര്‍ പൂതങ്കര, ഷാം കുരുവിള, ഏഴംകുളം അജു, കെ. ജാസിംകുട്ടി, കാട്ടൂര്‍ അബ്ദുള്‍സലാം, എസ്.വി. പ്രസന്നകുമാര്‍, വി.റ്റി. അജോമോന്‍, എലിസബത്ത് അബു, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ ജെറി മാത്യു സാം, പ്രൊഫ. പി.കെ. മോഹന്‍രാജ്, ആര്‍. ദേവകുമാര്‍, സക്കറിയ വര്‍ഗീസ്, പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്‍റുമാരായ രജനി പ്രദീപ്, വിജയ് ഇന്ദുചൂഢന്‍, നഹാസ് പത്തനംതിട്ട, എ.കെ. ലാലു, ടി.എച്ച്. സിറാജുദ്ദീന്‍, മണ്ഡലം പ്രസിഡന്‍റുമാരായ റെനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, വിത്സണ്‍ തുണ്ടിയത്ത്, ദിലീപ് കുമാര്‍ പൊതിപ്പാട്, പ്രൊഫ. ജി. ജോണ്‍, എം.ആര്‍. രമേശ്, ദിലീപ് അതിരുങ്കല്‍, കെ.പി. മുകുന്ദന്‍, റ്റി.എ. രാജേഷ്കുമാര്‍, പ്രകാശ് ജോണ്‍, ടൈറ്റസ് കാഞ്ഞിരമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...

മാരകമായ ദീർഘദൂര വ്യോമപ്രതിരോധ മിസൈൽ ; എസ്-400 വീണ്ടും ഇന്ത്യയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിനായി ലോകത്തിലെ ഏറ്റവും...

ആപ്പിളിനെ 15 വർഷം നയിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞു ; സിഇഓ സ്ഥാനത്ത് ഇനി...

0
ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു. 15 വർഷക്കാലം...

പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി ക്ലാസുകളിൽ മതി ; സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം സമസ്ത സംഘടനകൾ

0
മലപ്പുറം: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം സമസ്ത സംഘടനകൾ. പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി...