മാലിന്യം വലിച്ചെറിയുന്ന വിരുതന്മാർ ഇനി സൂക്ഷിക്കുക….; കുടുക്കാൻ പുത്തൻ കെണിയൊരുക്കി സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശുചിത്വ കേരളം ഉറപ്പാക്കാൻ നിയമസഭ പാസാക്കിയ രണ്ടു ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 5000 രൂപ പിഴ ഈടാക്കാനുള്ള 2024ലെ കേരള പഞ്ചായത്തിരാജ് (ഭേദഗതി), കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലുകളാണിവ. ബന്ധപ്പെട്ട ഓർഡിനൻസ് മാർച്ച് ആറിന് അസാധുവാകുമായിരുന്നു. സർക്കാർ ഇക്കാര്യമറിയിച്ചതോടെയാണ് ഗവർണർ ഒപ്പിട്ടത്. ഫെബ്രുവരി 13നാണ് ബില്ലുകൾ സഭ പാസാക്കിയത്.മാലിന്യ നിർമ്മാർജ്ജനത്തിൽ വീഴ്ച വരുത്തുന്ന തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കും. പിഴയും ഫണ്ടിൽ നിന്നെടുക്കും. വീഴ്ച വരുത്തുന്നത് വ്യാപാരസ്ഥാപനങ്ങളാണെങ്കിൽ, ലൈസൻസ് പുതുക്കി നൽകില്ല. മാലിന്യ സംസ്ക്കരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറിക്കായിരിക്കും.

വീഴ്ചവരുത്തിയാൽ സെക്രട്ടറിക്കെതിരെ നടപടിയെടുക്കും. സെക്രട്ടറിക്ക് അത്യാവശ്യ ഘട്ടങ്ങളിൽ രണ്ടു ലക്ഷം രൂപ വരെ ചെലവാക്കാൻ അധികാരമുണ്ടായിരിക്കും.നേരത്തെ ഇത് 25000 രൂപയായിരുന്നു.മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ ഒരു മാസത്തിനുള്ളിൽ നടപ്പാക്കിയില്ലെങ്കിൽ പിഴ ചുമത്തും. യൂസർഫീ നൽകുന്നതിൽ 90 ദിവസത്തിനു ശേഷവും വീഴ്ച വരുത്തിയാൽ, പ്രതിമാസം 50% പിഴയോടുകൂടി വസ്തു നികുതിയോടൊപ്പം കുടിശ്ശികയായി ഈടാക്കാം. യൂസർഫീ യഥാസമയം അടയ്ക്കാത്ത വ്യക്തിക്ക് തദ്ദേശസ്ഥാപനത്തിൽ നിന്നുള്ള യാതൊരു സേവനവും ലഭിക്കില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി...

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്...

സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി ; മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

0
കോഴിക്കോട് : സിജെപി പ്രക്ഷോഭം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിലൂടെ...

ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

0
തിരുവനന്തപുരം: ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍....