കണ്ണപ്പ സിനിമയെ ട്രോളുന്നവര്‍ ശിവന്‍റെ കോപത്തിനിരയാകും ; ട്രോളൻമാര്‍ക്കെതിരെ നടൻ രഘു ബാബു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: തെലുഗ് താരം വിഷ്ണു മഞ്ചു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കണ്ണപ്പ’. വൻ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ മോഹൻകുമാര്‍, പ്രഭാസ്, ശരത് കുമാര്‍, അക്ഷയ് കുമാര്‍, കാജൽ അഗര്‍വാൾ തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. അടുത്ത മാസം 25നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. കണ്ണപ്പയുടെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സിനിമയെ കളിയാക്കി ട്രോളുകളും മീമുകളും സോഷ്യൽമീഡിയയിൽ വൈറലായി. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നടൻ രഘു ബാബു.

കണ്ണപ്പയെ ട്രോളുന്നവര്‍ ശിവന്‍റെ കോപത്തിന് ഇരയാകുമെന്നും ശിക്ഷിക്കപ്പെടുമെന്നും പ്രമോഷന്‍ പരിപാടിയിൽ രഘു പറഞ്ഞു. രഘുവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നടന്‍റെ വീഡിയോ പുറത്തുവന്നതോടെ ട്രോളുകളുടെ എണ്ണം കൂടി. അങ്ങനെയാണെങ്കിൽ ഇങ്ങനെയൊരു ട്രോൾ സിനിമ നിര്‍മിച്ചതിന് ചിത്രത്തിന്‍റെ നിര്‍മാതാക്കളായിരിക്കും നിത്യകോപം നേരിടേണ്ടി വരുന്നതെന്നും ഹൈസ്കൂൾ മത്സരങ്ങളിലെ വസ്ത്രാലങ്കാരം ഇതിനെക്കാൾ മികച്ചതാണെന്നും ഒരു ഉപയോക്താവ് കുറിച്ചു. “കണ്ണപ്പ സിനിമയുടെ ടിക്കറ്റിന് പണം ഈടാക്കുന്ന ഏതൊരാളും ശിവന്‍റെ കോപത്തിന് ഇരയാകുകയും കഠിനമായ ശാപം നേരിടുകയും ചെയ്യും. – ടീം ശിവ ഭക്തർ”. എന്നായിരുന്നു മറ്റൊരു കമന്‍റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...