Tuesday, December 5, 2023 11:49 pm

ഒന്നിച്ച് പോയവര്‍ ഇനി ഒന്നിച്ചുറങ്ങും ; കുന്നുമ്മല്‍ കുടുംബത്തിലെ 11 പേരുടെയും മൃതദേഹം ഖബറടക്കി

മലപ്പുറം : ഉല്ലാസ യാത്രക്ക് ഒന്നിച്ച് പോയവര്‍ ഇനി ഖബറിലും ഒന്നിച്ചുറങ്ങും. താനൂര്‍ ബോട്ട് ദുരന്തത്തിലെ തീരാനോവായി സെയ്തലവിയുടെയും ആയിഷാബീയുടെയും കുടുംബാംഗങ്ങളുടെ മൃതദേഹം ഖബറടക്കി. 11 പേരുടെ വിയോഗത്തില്‍ പൊട്ടിക്കരയാന്‍ പോലും ആരെയും ബാക്കിയാക്കാതെയാണ് സെയ്തലവിയുടെ കുടുംബം ഇല്ലാതായത്. പതിനൊന്ന് പേരുടെയും ഖബറടക്കം ഒരേയിടത്താണ് നടത്തിയത്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ആഹ്ലാദത്തോടെ വീട് വീട്ടിറങ്ങിയവരാണ് നിശ്ചലശരീരത്തോടെ മടങ്ങിവന്നത്. പരപ്പനങ്ങാടി പുത്തന്‍കടപ്പുറം സ്വദേശി സെയ്തലവിയുടെ കുന്നുമ്മല്‍ കുടുംബത്തിലെ 11 പേര്‍ക്കാക്കാണ് ജീവന്‍ നഷ്ടമായത്. 11 പേരുടെയും മൃതദേഹം ആദ്യം സെയ്തലവി പുതുതായി പണിയുന്ന വീടിന് മുന്നിലും പിന്നീട് സമീപത്തെ മദ്രസയിലും പൊതുദര്‍ശനത്തിന് വെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ഇവിടെയെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തികച്ചും വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് മദ്രസ,പള്ളി പരിസരങ്ങള്‍ സാക്ഷ്യം വഹിച്ചത്.

സൈതലവിയുടെ ഭാര്യ സീനത്ത്,മകള്‍ ഹസ്‌ന, ഷംന, ഷഫ്‌ല, ഫിദ, ദില്‍ന, റസീന, ഷഹ്‌റ, ഫാത്തിമ റിഷിദ, പത്ത് മാസം മാത്രം പ്രായമുള്ള നൈറ ഫാത്തിമ സൈതലവിയുെട സഹോദരി നുസ്‌റത്ത്‌ന്റെ മകള്‍ ആയിഷ മെഹറിന്‍ എന്നിവരെയാണ് ഒരേ അപകടം കവര്‍ന്നെടുത്തത്. ചെട്ടിപ്പടിയില്‍ മരിച്ച അമ്മയുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹം ആനപ്പടി ഗവണ്മെന്റ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് ആനപ്പടി ജുമാ മസ്ജിദില്‍ ഖബറടക്കം നടക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മസാല ബോണ്ട് കേസ് ; സിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകി തോമസ് ഐസക്

0
തിരുവനന്തപുരം: മസാല ബോണ്ട് കേസിൽ സമൻസ് അയക്കാൻ ഇഡിക്ക് അനുവാദം നൽകിയ...

ആരോഗ്യവകുപ്പിന്‍റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകി പണം തട്ടി ; യൂത്ത് കോണ്‍ഗ്രസ്...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിന്‍റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകിയ പണം തട്ടിയതിന്...

ജ്വല്ലറി ജീവനക്കാരനിൽ നിന്നും സ്വർണ ബിസ്ക്കറ്റുകള്‍ വിദ്ഗദമായി തട്ടിയെടുത്തു

0
തിരുവനന്തപുരം: തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ വെച്ച് ഒരു പ്രമുഖ ജ്വല്ലറിയുടെ ജീവനക്കാരനിൽ...

ഇന്ത്യ സഖ്യത്തിൽ അതൃപ്തി ; നാളെ നടത്താനിരുന്ന വിശാല യോഗം മാറ്റിവെച്ചു

0
ദില്ലി: തെരഞ്ഞെടുപ്പിന് പിന്നാലെ ഉരുണ്ടുകൂടിയ അതൃപ്തിയെ തുടര്‍ന്ന് ഇന്ത്യ സഖ്യം നാളെ...