റാന്നി : നവരാത്രിമഹോത്സവത്തോടനുബന്ധിച്ച് റാന്നി തോട്ടമൺകാവിൽ കുങ്കുമാഭിഷേകവും സ്വർണ്ണതിരുമുഖ സമർപ്പണവും നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ താഴമൺ മഠം കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 8.30 ന് കലശ പൂജകൾ ആരംഭിച്ചു.
തുടർന്ന് കലാശാഭിഷേകവും കുങ്കുമാഭിഷേകവും. ശേഷം ദേവീക്കായി ഭക്തർ സമർപ്പിച്ച പുതിയ സ്വർണ്ണ തിരുമുഖം ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ വിഗ്രഹത്തിൽ ചാർത്തി ഉച്ചപൂജ നടത്തി.