നിർമ്മാണം നിലച്ച് അട്ടച്ചാക്കൽ ചിറ്റൂർ കടവ് പാലം

For full experience, Download our mobile application:
Get it on Google Play

കോന്നി : അച്ഛൻകോവിലാറിന് കുറുകെ ചിറ്റൂർ കടവിലാരംഭിച്ച അട്ടച്ചാക്കൽ ചിറ്റൂർ കടവ് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. 2016 ഫെബ്രുവരി ഇരുപത്തിയാറിനാണ് പാലത്തിൻ്റെ ശിലാസ്ഥാപനം നടന്നത്‌.

എന്നാൽ ആയിരക്കണക്കിന് ആളുകളുടെ യാത്രയ്ക്ക് ഗുണകരമായി തീരേണ്ടിയിരുന്ന പാലത്തിൻ്റെ നിർമ്മാണം ഇപ്പോൾ എങ്ങും എത്താതെ നിൽക്കുകയാണ്. യു ഡി എഫ് സർക്കാരിൻ്റെ ഭരണകാലത്ത് റവന്യൂ വകുപ്പിൻ്റെ റിവർമാനേജ്മെൻ്റ് ഫണ്ടിൽ നിന്ന് അനുവദിച്ച 2.50 കോടി രൂപ ചിലവിൽ നിർമ്മിതി കേന്ദ്രത്തിൻ്റെ ചുമതലയിലാണ് പണികൾ ആരംഭിച്ചത്.

എന്നാൽ പണികൾ ആരംഭിച്ചിട്ടും ഫണ്ട് ലഭിക്കാതെ വന്നതോടെയാണ് പാലം നിർമ്മാണം നിർത്തിവെച്ചത്. നദികളുടെ ഇരുകരകളിലുമായുള്ള പ്രധാനപ്പെട്ട മൂന്ന് തൂണുകളുടെ പണികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ചിറ്റൂർമുക്കിൽ നിന്നും കോന്നി കുമ്പഴ റോഡിനെ ബന്ധിപ്പിക്കുന്ന പാലമാണിത്.

അട്ടച്ചാക്കൽ ചിറ്റൂർമുക്ക് കരകളെ ബന്ധിപ്പിച്ച് ഗ്രാമപഞ്ചായത്തിലെ പഴയ പതിനെട്ടാം വാർഡിൽ നിന്നും മറുകരയിലെ ഒന്നാം വാർഡിലേക്കാണ് പാലം വരുക. മൂന്ന് വർഷത്തിലേറേയായി നിർമ്മാണം നിലച്ചിട്ട്. പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരുന്നുവെങ്കിൽ പ്രമാടം, കോന്നി,മലയാലപ്പുഴ എന്നീ മൂന്ന് ഗ്രാമ പഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് പ്രയോജനം ചെയ്തേനെ. കോന്നി നഗരത്തിലെ ഗതാഗത കുരുക്കിനും ഇത് പരിഹാരമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...