സലിം കുമാറിന് കണ്ണീരോടെ യാത്രാമൊഴി ; ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഒരേ പോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടൻ സലിംകുമാറിന് വിടചൊല്ലി കേരളം. നിറഞ്ഞ കണ്ണുകളുമായി നിന്ന ആയിരങ്ങളെ സാക്ഷിനിർത്തി വീടായ ലാഫിങ് വില്ലയിൽ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാരം. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയായിരുന്നു സംസ്‌കാര ചടങ്ങുകൾ. മക്കളായ ചന്തുവും ആരോമലുമാണ് ചിതയ്ക്ക് തീകൊളുത്തിയത്. വികാരനിർഭരമായ നിമിഷങ്ങൾക്കാണ് ലാഫിങ് വില്ല സാക്ഷിയായത്. മുഖ്യമന്ത്രി വി ഡി സതീശൻ അടക്കം രാഷ്ട്രീയ മേഖലയിലെയും സിനിമാ രംഗത്തെയും നിരവധി പ്രമുഖർ ഹൃദയത്തിൽ നർമ്മം സൂക്ഷിച്ച സലിംകുമാറിനെ ഒരുനോക്ക് കാണാൻ ഒഴുകിയെത്തി. മഴത്തുള്ളികൾ പോലെ എല്ലാവരും ഈറനണിഞ്ഞു. നടന്‍ സലിംകുമാറിന്റെ മൃതദേഹം പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് ലാഫിങ് വില്ലയില്‍ എത്തിച്ചത്.

ഇവിടെ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാട് ഒന്നടങ്കം പറവൂരിലേക്ക് വരുന്ന കാഴ്ചയാണ് ദൃശ്യമായത്. രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം അമൃത ആശുപത്രിയില്‍ നിന്ന് ടൗണ്‍ഹാളില്‍ എത്തിച്ചത്. ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനൊടുവില്‍ കോണ്‍ഗ്രസ് പതാക പുതപ്പിച്ചാണ് സലീം കുമാറിനെ ആംബുലന്‍സിലേക്ക് കയറ്റിയത്. തുടര്‍ന്നാണ് വീട്ടിലേക്ക് കൊണ്ടുപോയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടന്‍ ജയറാം, രമേശ് പിഷാരടി, നവ്യനായര്‍ എന്നവരെല്ലാം സലിംകുമാറിന് അന്തിമോപചാരമര്‍പ്പിക്കാനെത്തി. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സിനിമാ മേഖലയിലെ പ്രമുഖര്‍ സലിംകുമാറിനെ സോഷ്യല്‍ മീഡിയയിലൂടെ അനുസ്മരിച്ചു. തീരാത്ത സങ്കടമാണ് സലിംകുമാറിന്റെ വിയോഗമെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമക്ക് അകത്തും പുറത്തും നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാറെന്ന് മോഹന്‍ലാലും അനുസ്മരിച്ചു. നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനെയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശനും മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സലീം കുമാറിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും അനുസ്മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...