കുരമ്പാല പുത്തൻകാവിൽ ചൂരൽ ഉരുളിച്ച കാണാൻ എത്തിയത് ആയിരങ്ങള്‍ 

For full experience, Download our mobile application:
Get it on Google Play

പന്തളം : കഴിഞ്ഞ രാത്രിയും ഇന്നു പകലും എല്ലാ വിശ്വാസികളും കുരമ്പാല പുത്തൻകാവിൽ ക്ഷേത്രമുറ്റത്തായിരുന്നു. ചൂരൽ ഉരുളിച്ച എന്ന അത്യപൂർവ ചടങ്ങ് കാണാൻ സമീപജില്ലകളിൽ നിന്നടക്കമെത്തിയത് ആയിരങ്ങൾ. ഇന്നലെ രാവിലെ ഒമ്പതോടെ പ്രാരംഭ ചടങ്ങുകൾ നടന്നു. തെങ്ങ്, പന, കമുക്, ചൂരൽ, മുള എന്നിവയുമായി ഭക്തർ ക്ഷേത്രത്തിലെത്തി വലം വെച്ചു.

രാത്രി 9ന് പടയണി തുടങ്ങിയതോടെ ക്ഷേത്രമുറ്റത്ത് തിരക്ക് തുടങ്ങിയിരുന്നു. കോവിഡ് കാരണം 2 വർഷം വൈകിയതിനാൽ ഇത്തവണ തിരക്കും വർധിച്ചു. ചൂരൽ ഉരുളിച്ചയിൽ പങ്കെടുക്കേണ്ടവർക്ക് കടന്ന് പോകാൻ പ്രത്യേക പാതയും ഭക്തർക്കായി താൽക്കാലിക മേൽപ്പാലം നിർമിച്ചതും ആശ്വാസമായി. ചൂരലുമായി ഊഴം കാത്ത് നിന്നവരുടെ നിര രാത്രിയോടെ തന്നെ എംസി റോഡിലേക്കും നീണ്ടു. പോലീസ്, ആരോഗ്യവകുപ്പ് എന്നിവര്‍ സ്ഥലത്ത് ക്യാമ്പ്‌ ചെയ്തിരുന്നു.

ഇന്നലെ പകലുണ്ടായിരുന്ന കൊടും ചൂടിനെ അവഗണിച്ചാണ് വ്രതമെടുത്ത നൂറുകണക്കിനാളുകൾ ചൂരൽ ശേഖരിച്ചത്. പള്ളിക്കൽ, തട്ടയിൽ, കൊഴുവല്ലൂർ, പൈവഴി, ഉള്ളന്നൂർ, കാരയ്ക്കാട് തുടങ്ങിയ സ്ഥലങ്ങളിലെത്തിയാണ് പലരും ചൂരലെടുത്തത്. പിഴുതെടുത്ത ചൂരലുമേന്തി ക്ഷേത്രത്തിലേക്ക് നടന്നെത്തുന്ന കാഴ്ചയും ഇന്നലെ രാവിലെ മുതൽ കാണാനായി.

ചൂരൽ ഉരുളിച്ചയ്ക്ക് ശേഷം നാളെ പടയണി പുനരാരംഭിക്കും. നായാട്ടും പടയുമാണ് ആദ്യ ദിവസം. പുലിക്കോലങ്ങൾ, നായ്ക്കോലങ്ങൾ തുടങ്ങിയവ ഇതിലുണ്ട്. ഗന്ധർവനെ ഒഴിപ്പിക്കുന്ന പൂപ്പട, വാഴപ്പിണ്ടിയിൽ ക്ഷേത്രമാതൃകയൊരുക്കി പ്രതിഷ്ഠ, പൂജ, കൊടിയേറ്റ് എന്നിവ നടത്തുന്ന അമ്പലവും വിളക്കും തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. ഏഴിന് രാത്രി 12ന് ഭൈരവിക്കോലം കളത്തിലെത്തും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....

വിപണിയിലെ വിലക്കയറ്റം ; 10 ലക്ഷം ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ അനുമതി നൽകി...

0
ന്യൂഡൽഹി : ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായി രാജ്യത്തേക്ക് 10 ലക്ഷം ടൺ...

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...