ബ്രിട്ടീഷ് കൊളംബിയ : കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ കാട്ടുതീ പടർന്ന സാഹചര്യത്തിൽ ആയിരങ്ങളെ ഒഴിപ്പിച്ചു. കാലാവസ്ഥ വ്യതിയാനമാണ് കാട്ടുതീയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. പശ്ചിമ കാനഡയിലാണ് കാട്ടുതീ പടരുന്നത്. കാട്ടുതീ ബ്രിട്ടീഷ് കൊളംബിയയിലെ വടക്കൻ മേഖലയിലെ നഗരങ്ങളെ സാരമായി ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പിൽ വിശദമാക്കുന്നത്. വെള്ളിയാഴ്ച ലഭിച്ച മുന്നറിയിപ്പിനേ തുടർന്ന് ഫോർട്ട് നെൽസൺ നഗരത്തിൽ നിന്ന് ഒഴിഞ്ഞ് പോയത് 3500ലേറെ പേരാണ്. വടക്കൻ മേഖലയിൽ അതി തീവ്ര സാഹചര്യമാണ് നേരിടുന്നതെന്നാണ് ബ്രിട്ടീഷ് കൊളംബിയ മന്ത്രി ബോവിൻ മാ മാധ്യമ പ്രവർത്തകരോട് വിശദമാക്കിയത്. കുറച്ചധികം വർഷങ്ങളായി വരൾച്ചാ സമാനമായ സാഹചര്യവും മഞ്ഞ് വീഴ്ചക്കുറവും നേരിടുന്ന ബ്രിട്ടീഷ് കൊളംബിയയുടെ വടക്കൻ മേഖലയിൽ വളരെ പെട്ടന്നാണ് കാട്ടുതീ പടരുന്നത്.
2023ൽ കാനഡയിലുണ്ടായ കാട്ടുതീ വളരെ അധികം വന്യജീവികളെ കൊന്നൊടുക്കിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ രൂക്ഷമായ പുക അമേരിക്കയിലും കാനഡയിലുമായി 250000 പേർ ഒഴിഞ്ഞ് മാറേണ്ട അവസ്ഥ വന്നിരുന്നു. നാല് അഗ്നിശമനാ ജീവനക്കാർക്ക് തീ അണയ്ക്കാനുള്ള ശ്രമങ്ങളിൽ ജീവൻ നഷ്ടമായിരുന്നുവെങ്കിലും സാധാരണക്കാർക്ക് ജീവഹാനി നേരിട്ടിരുന്നില്ല. വാൻകൂവർ നഗരത്തിൽ നിന്ന് നിന്ന് 1600 കിലോമീറ്റർ അകലെയാണ് നിലവിൽ കാട്ടു തീ സാരമായി ബാധിച്ച ഫോർട്ട് നെൽസൺ നഗരം. 3400 പേരാണ് ഈ നഗരത്തിൽ താമസമുള്ളത്. 2023 ല്‍ കാനഡയില്‍ 18 ദശലക്ഷം ഹെക്ടറിലധികം (ഏതാണ്ട് 44 ദശലക്ഷം ഏക്കര്‍) ഭൂമി കത്തിയമര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമായിരുന്നു 2023ലേത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033