ജീവനോടെ കുഴിച്ച് മൂടപ്പെട്ടത് ആയിരങ്ങൾ ; മണ്ണിടിച്ചിലിൽ യുഎന്നിന് റിപ്പോർട്ട് നൽകി പാപുവ ന്യൂ ഗിനിയ

For full experience, Download our mobile application:
Get it on Google Play

പോര്‍ട്ട് മോര്‍സ്ബി: വടക്കൻ പാപുവ ന്യൂ ഗിനിയയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ജീവനോടെ മണ്ണിനടിയിലായത് രണ്ടായിരത്തിലധികം ആളുകളെന്ന് യു എന്നിന് നൽകിയ റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് പാപുവ ന്യൂ ഗിനിയയിൽ രൂക്ഷമായ മണ്ണിടിച്ചിലുണ്ടായത്. നിരവധി കെട്ടിടങ്ങളും മേഖലയിൽ തകർന്നു. കാർഷിക മേഖലയെ മണ്ണിടിച്ചിൽ തകർത്തതായാണ് ദേശീയ ദുരന്ത നിവാരണ വക്താവ് യുഎന്നിനോട് വിശദമാക്കിയിരിക്കുന്നത്. പാപുവ ന്യൂ ഗിനിയയിലെ വടക്കൻ മേഖലയിലെ യാംബാലി ഗ്രാമത്തിലെ നിരവധിപ്പേരെ കാണാതായതായും യുഎന്നിന് നൽകിയ റിപ്പോർട്ട് വിശദമാക്കുന്നു. 670 പേരോളം കൊല്ലപ്പെട്ടുവെന്ന് യു എൻ കണക്കുകളേക്കാളും വലുതാണ് സംഭവിച്ചിരിക്കുന്ന ദുരന്തമെന്നാണ് പാപുവ ന്യൂ ഗിനിയ വിശദമാക്കുന്നത്. ഞായറാഴ്ചയാണ് പാപുവ ന്യൂ ഗിനിയ യുഎന്നിന് സംഭവത്തിൽ റിപ്പോർട്ട് നൽകിയത്.

1250ഓളം പേർക്ക് കിടപ്പാടം നഷ്ടമായതായും അധികൃതർ വിശദമാക്കുന്നു. മണ്ണിടിച്ചിൽ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്നും നിലവിലെ അസ്ഥിരമായ അവസ്ഥയിലെ രക്ഷാ പ്രവർത്തനം രക്ഷാപ്രവർത്തകരുടെ ജീവനും ആപത്ത് സൃഷ്ടിക്കുന്നതാണെന്നും പാപുവ ന്യൂ ഗിനിയ യുഎന്നിന് നൽകിയ റിപ്പോർട്ടിൽ വിശദമാക്കി. മണ്ണിടിച്ചിൽ സാരമായി ബാധിച്ച മേഖലയിൽ നാലായിരത്തോളം ആളുകളാണ് താമസിച്ചിരുന്നതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. മേഖലയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിലെ ആഭ്യന്തര സംഘർഷങ്ങൾ മേഖലയിലേക്ക് രക്ഷാ പ്രവർത്തകരെ എത്തിക്കുന്നതിനും തടസമാവുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട് വിശദമാക്കുന്നത്. പാപുവ ന്യൂ ഗിനിയ തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി എങ്ക പ്രവിശ്യയിലാണ് ദുരന്തമുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...