ചുമട്ടുതൊഴിൽ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് തൊഴിൽ സേവ ആപ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ ചുമട്ടുതൊഴില്‍ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി തൊഴില്‍ സേവ ആപ് എന്ന പേരില്‍ മൊബൈല്‍ ആപ് കൊണ്ടുവരുമെന്ന് തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി. മാറിയ തൊഴില്‍ വിപണി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ചുമട്ടു തൊഴിലാളി സമൂഹത്തെ പരിഷ്‌കരിക്കുന്നതിനും പൊതുസമൂഹത്തിനിടയില്‍ ചുമട്ടു തൊഴിലാളികളോടുള്ള മനോഭാവത്തില്‍ കാതലായ മാറ്റം ഉണ്ടാക്കാനും പദ്ധതി നടപ്പിലാക്കും. ഐടി പാര്‍ക്കുകള്‍, കിന്‍ഫ്ര പാര്‍ക്കുകള്‍, വ്യവസായ എസ്റ്റേറ്റുകള്‍ എന്നിവിടങ്ങളിലെ 25-50 പ്രായ പരിധിയിലുള്ള ചുമട്ടു തൊഴിലാളികളെ തിരഞ്ഞെടുത്ത് അവര്‍ക്ക് ത്രിതല പരിശീലനം നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ച പദ്ധതികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.

സ്വകാര്യ മേഖലയിലെ ഉദ്യോഗദായകര്‍ക്ക് അവരുടെ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന തൊഴിലവസരങ്ങള്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിനും യോഗ്യരായ തൊഴിലന്വേഷകര്‍ക്ക് പ്രസ്തുത അവസരങ്ങള്‍ വിനിയോഗിക്കുന്നതിനും സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം സൃഷ്ടിക്കും. അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ആരോഗ്യ സുരക്ഷാ സൗകര്യങ്ങള്‍ നടപ്പിലാക്കുന്നതിനുമുള്ള പോര്‍ട്ടലിനോടൊപ്പം മൊബൈല്‍ ആപ്ലിക്കേഷനും കൊണ്ടു വരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...