പറവൂർ : ഓണമെത്തിയിട്ടും കൂലി ലഭിക്കാതെ തദ്ദേശ സ്ഥാപനങ്ങളിലേയും നഗരസഭകളിലേയും തൊഴിലാളികൾ. 194 തൊഴിലുറപ്പ് തൊഴിലാളികളാണ് പറവൂർ നഗരസഭയിലുള്ളത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് എന്നീ മൂന്ന് മാസങ്ങിളിലായി 130 തൊഴിൽ ദിനങ്ങളുടെ കൂലിയാണ് തൊഴിലാളികൾക്ക് ലഭിക്കാനുള്ളത്. വേതനം ലഭിക്കാത്തതിനെ തുടർന്ന് ദുരിതത്തിലാണ് തൊഴിലാളികൾ. ഈ മാസം 17ന് സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ വിവിധ നഗരസഭകൾക്ക് 16.20 കോടി അനുവദിച്ചിരുന്നു. ഇതിൽ പറവൂർ നഗരസഭയ്ക്ക് 30 ലക്ഷം രൂപയാണ് അനുവദിച്ചത്. പിന്നീട് പുറത്തുവന്ന ഉത്തരവിൽ 16.20 കോടിയുടെ ഫണ്ട് 4.20 കോടിയാക്കി കുറച്ചു. ഇത് പ്രകാരം നഗരസഭയ്ക്ക് അനുവദിച്ച തുക 7.50 ലക്ഷം രൂപയാക്കി. എന്നാൽ ധനസഹായം ഉത്തരവിൽ മാത്രം ഒതുങ്ങുകയായിരുന്നു.
ഏപ്രിൽ ഒന്ന് മുതൽ 313ൽ നിന്ന് 331രൂപയായി തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം ഉയർത്തി ഉത്തരവ് ഇറക്കിയിട്ടുണ്ട്. 100 തൊഴിൽ ദിനം പൂർത്തിയാക്കിയ തൊഴിലാളികൾക്ക് ഓണക്കാല ബത്തയായി 1000 രൂപ വീതം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയർപേഴ്സൻ ബീന ശശീധരൻ പറഞ്ഞു. കേന്ദ്ര സർക്കാർ 267 കോടിരൂപ തൊഴിലുറപ്പ് പദ്ധതിയിൽ സാധന സാമഗ്രികൾ വിതരണം ചെയ്ത ഇനത്തിൽ അനുവദിച്ചിട്ട് ഒരു മാസം കഴിഞ്ഞു. ഇതിൽ സംസ്ഥാനത്തിന്റെ വിഹിതം 25 ശതമാനമാണ്. ഈ തുക അനുവദിച്ചു നൽകാത്തതിനാൽ വിതരണ ഏജൻസികൾക്കും വിതരണക്കാർക്കും തുക ലഭ്യമായിട്ടില്ല. സംസ്ഥാനത്തിന്റെ വിഹിതമായ ഏകദേശം 70 കോടി നിക്ഷേപിച്ചാൽ മാത്രമേ ഈ തുക പിൻവലിക്കാനാകൂ. ഈ സാഹചര്യത്തിൽ വിതരണക്കാരും വിതരണ ഏജൻസികളും ദുരിതത്തിലാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























