വടകര എം.എല്‍.എയും ആര്‍.എം.പി. നേതാവുമായ കെ.കെ. രമയ്ക്ക് വീണ്ടും ഭീഷണിക്കത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വടകര എം.എല്‍.എയും ആര്‍.എം.പി. നേതാവുമായ കെ.കെ. രമയ്ക്ക് വീണ്ടും ഭീഷണിക്കത്ത്. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലുള്ള കത്ത് വന്നത് സെക്രട്ടേറിയേറ്റിലെ അഡ്രസിലാണ്. കേസ് പിന്‍വലിച്ച്‌ മാപ്പു പറഞ്ഞില്ലെങ്കില്‍ കടുത്ത നടപടിക്ക് മറുപടി പറയേണ്ടി വരുമെന്ന് കത്തില്‍ ഭീഷണിപ്പെടുത്തുന്നു. ഒരു മാസത്തിനകം തീരുമാനം നടപ്പാക്കും എന്നും പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലുള്ള കത്തില്‍ അവകാശപ്പെടുന്നുണ്ട്.

ഏപ്രില്‍ 20 നുള്ളില്‍ പരാതി പിന്‍വലിക്കണമെന്ന് ഭീഷണി. രമേ, നീ വീണ്ടും കളി തുടങ്ങി അല്ലേ’ എന്ന വാചകത്തോടെയാണ് കത്ത് ആരംഭിക്കുന്നത്. കൈയ്യൊടിഞ്ഞെന്നും കാലൊടിഞ്ഞെന്നും പറഞ്ഞ് സഹതാപം പിടിച്ചുപറ്റാന്‍ നോക്കുകയാണല്ലോ എന്ന് കത്തില്‍ ചോദിക്കുന്നു. പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേതെന്ന് നിനക്ക് നല്ലപോലെ അറിയാമല്ലോ! ഭരണം പോയാലും തരക്കേടില്ല! ഞങ്ങളത് ചെയ്തിരിക്കും!!’, എന്നാണ് കത്തിലുള്ളത്. സംഭവത്തില്‍ എം.എല്‍.എ. ഡി.ജി.പിക്ക് പരാതി നല്‍കി.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

——————————————————————————————————

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...