യുവമോര്‍ച്ചയുടെ ഭീഷണിയും പി.ജയരാജന്‍റെ ‘മോര്‍ച്ചറി’യും ; കൊലവിളി രാഷ്‌ട്രീയം വീണ്ടുമുയരുമ്പോള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊലവിളി പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും പുത്തരിയല്ലാത്ത പാര്‍ട്ടിയാണ് സിപിഎം. രാഷ്‌ട്രീയ വിയോജിപ്പുകള്‍ക്കെതിരെ ഭയപ്പെടുത്തുന്ന കൊലവിളി മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ റോഡിലിറങ്ങിയത് പല തവണ കേരളം കണ്ടതുമാണ്. വണ്‍, ടൂ, ത്രീ പ്രസംഗത്തിലൂടെ പ്രവര്‍ത്തകര്‍ മാത്രമല്ല നേതാക്കളും ഇതില്‍ ഒട്ടും പിറകിലല്ലെന്ന് എം എം മണിയും തെളിയിച്ചതാണ്. ഏറ്റവുമൊടുവില്‍ പി ജയരാജന്‍ നടത്തിയതും സമാനമായ കൊലവിളി ഭീഷണി തന്നെയാണ്.

പാലക്കാട് കുന്നത്തുനാട് വെച്ച് നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്ന് എ എന്‍ ഷംസീറിന് നേരെ യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ ചൊല്ലിയായിരുന്നു പി ജയരാജന്‍റെ പരാമര്‍ശം. ആരാധന മൂര്‍ത്തിയായ ഗണപതിയെ മിത്ത് എന്ന് വിളിച്ച് അധിക്ഷേപിച്ചതോടെയാണ് ഷംസീറിനതിരെ യുവമോര്‍ച്ച ഒന്നടങ്കം രംഗത്തെത്തിയത്. ഹിന്ദുത്വവികാരത്തെ വ്രണപ്പെടുത്തി എന്നതായിരുന്നു ഷംസീറിന് നേരെ ഉയര്‍ന്ന പരാതി. ഇതേതുടര്‍ന്ന് ഷംസീറിന് നേരെ കൈയ്യോങ്ങിയാല്‍ സ്ഥാനം മോര്‍ച്ചറിയില്‍ എന്നുള്ള പി ജയരാജന്‍റെ പരാമര്‍ശമെത്തുന്നത്. ഈ അവസരത്തിലാണ് പട്ടിക തയ്യാറാക്കി രാഷ്‌ട്രീയ പ്രതിയോഗികളെ വകവരുത്തിയും കൈകാര്യം ചെയ്‌തും സിപിഎമ്മിന് ശീലമുണ്ടെന്ന എം എം മണിയുടെ വെളിപ്പെടുത്തലുകള്‍ ഗൗരവമായി കാണേണ്ടത്.
കാരണം എംഎം മണിയുടെ പ്രസംഗത്തെ രോഷം കൊണ്ടുണ്ടായ വെറുമൊരു പരാമര്‍ശമായി മാത്രം കണക്കാക്കാന്‍ സാധിക്കില്ല. 13 പേരുടെ പട്ടിക തയ്യാറാക്കി ആദ്യത്തെ മൂന്ന് പേരെ കൊന്നു. ഒന്നാമത്തവന വെടിവെച്ചും രണ്ടാമത്തവനെ തല്ലിക്കൊന്നും മൂന്നാമത്തവനെ കുത്തി കൊന്നുവെന്നും പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ ഒരല്‍പം പോലും പശ്ചാത്താപം നിഴലിച്ചിരുന്നില്ല.

രാഷ്‌ട്രീയ വിരോധികളെയും പ്രത്യേയശാസ്‌ത്രങ്ങളെയും വാക്കുകള്‍ കൊണ്ട് നേരിടുന്നതിന് പകരം ജീവന്‍ അപഹരിക്കാനും സിപിഎമ്മിന് മടിയില്ലെന്ന് തന്നെയാണ് വണ്‍ ടൂ ത്രീ പ്രസംഗത്തില്‍ നിന്നും പിന്നാലെ പി ജയരാജന്‍റെ മോര്‍ച്ചറി പരാമര്‍ശത്തില്‍ നിന്നും വ്യക്തമാകുന്നത്. അങ്ങനെയെങ്കില്‍ ഇരുപക്ഷത്തും വീഴുന്നവരുടെ എണ്ണവും അതുമുഖേന കുടുംബങ്ങള്‍ വഴിയാധാരമാവുന്നതും വര്‍ധിക്കുമെന്നതും തീര്‍ച്ചയാണ്. അതുകൊണ്ടുതന്നെ ഒരുജനാധിപത്യ രാജ്യത്ത് ഉയരുന്ന ശബ്‌ദങ്ങളെയെല്ലാം തെരുവിലും വേണ്ടിവന്നാല്‍ സായുധമായും നേരിടുമെന്ന് പ്രഖ്യാപിക്കുന്നതും അതിന് അണികള്‍ക്ക് ആത്മവിശ്വാസം പകരുന്ന പരാമര്‍ശങ്ങള്‍ അഴിച്ചുവിടുന്നതും നല്ലതിനല്ല എന്ന ബോധം രാഷ്‌ട്രീയക്കാര്‍ക്കിടയില്‍ ഉണ്ടാവേണ്ടതുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധി വ്യാപനം ; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

0
തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയിൽ പകർച്ചവ്യാധി പ്രതിരോധത്തിനായി വിളിച്ചു...

യുവതിയെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവരിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ മകനും

0
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ യുവതിയെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവരിൽ മഹിളാ...

മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ

0
കൊല്ലം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ. ജിജോ(37)യെയാണ്...

ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ ചട്ടലംഘനത്തിലും പിഎംശ്രീ സ്കൂൾ പദ്ധതി നടപ്പാക്കുന്നതിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ...

0
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ രാജിയോടെ അവസാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ...