Tuesday, June 25, 2024 11:45 am

ഇന്ത്യയിലെ ബാങ്കിങ്​ ഉപയോക്​താകള്‍ക്ക്​ ഭീഷണി ; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയിലെ ബാങ്കിങ്​ ഉപയോക്​താകള്‍ക്ക്​ മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷ ഏജന്‍സിയായ കമ്പ്യൂട്ടർ എമര്‍ജന്‍സി റെസ്​പോണ്‍സ്​ ടീം. വ്യാജ ഇടപാടുകള്‍ നടത്താൻ  വേണ്ടി ബാങ്കിങ്​ ഉപയോക്​താക്കളുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താന്‍ ഫിഷിങ്​ അറ്റാക്കിന്​ ഹാക്കര്‍മാര്‍ തയാറെടുക്കുന്നുവെന്നാണ്​ മുന്നറിയിപ്പ്​. ഇന്ത്യയിലെ വ്യാജ ബാങ്കിങ്​ വെബ്​സൈറ്റുകളാണ് ഇതിനായി ഇവർ ഉപയോഗിക്കുന്നത്​. അതിനാല്‍ ബാങ്കിങ്​ ഉപയോക്​താക്കള്‍ ഹാക്കിങ്ങിന്​ വിധേയമായേക്കാമെന്നാണ്​ മുന്നറിയിപ്പ്​.

ഉപഭോക്​താക്കള്‍ക്ക് വ്യാജ എസ്​.എം.എസ്​  അയച്ചാവും തട്ടിപ്പ്​ നടത്തുക എന്നാണ് സൂചന. ”പ്രിയ ഉപഭോക്​താവെ നിങ്ങളുടെ അക്കൗണ്ട്​ സസ്​പെന്‍ഡ്​ ചെയ്​തിരിക്കുന്നു. കെ.വൈ.സി പുതുക്കുന്നതിനായി താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക്​ ചെയ്യുക എന്നായിരിക്കും” ഉപഭോക്​താക്കള്‍ക്ക്​ ലഭിക്കുന്ന സന്ദേശം. ലിങ്കിൽ ക്ലിക്ക്​ ചെയ്യുന്നതോടെ ഫിഷിങ്​ സൈറ്റിലേക്ക്​ എത്തുന്നത്. ഈ സൈറ്റിന്‍റെ സഹായത്തോടെ ഉപഭോക്​താക്കളുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയാണ്​ തട്ടിപ്പ്​. അതുകൊണ്ട് തന്നെ ഇതുപോലെ ഉള്ള സന്ദേശങ്ങൾ നിങ്ങൾക്ക് ലഭിച്ചാൽ ലിങ്കുകളില്‍ ക്ലിക്ക്​ ചെയ്യാതെ നേരിട്ട് ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടിപി കേസ് പ്രതികളുടെ ശിക്ഷായിളവ് ; അടിയന്തര പ്രമേയ നോട്ടീസ് തള്ളി

0
തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം ചർച്ച...

കവിയൂരിൽ മാതൃവന്ദന സൂതിക പരിചര്യ പദ്ധതിക്ക് തുടക്കമായി

0
തിരുവല്ല : കവിയൂർ ഗ്രാമപഞ്ചായത്തിലെ ആയുർവേദ ഡിസ്പെൻസറി നടപ്പാക്കുന്ന മാതൃവന്ദന സൂതിക...

മുന്‍കാമുകന്‍റെ മുഖത്ത് ആസിഡൊഴിക്കാന്‍ ക്വട്ടേഷന്‍ ; വനിതാ ഗ്രാഫിക് ഡിസൈനറും സുഹൃത്തും പിടിയില്‍

0
ഡല്‍ഹി: മുന്‍കാമുകന്‍റെ മുഖത്ത് ആസിഡൊഴിക്കാന്‍ ഗുണ്ടാ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ വനിതാ...

എ.ഐ.ടി.യു.സി അടൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

0
അടൂർ : ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് കൗൺസിൽ എ.ഐ.ടി.യു.സി...