ഒടുവിൽ ആളെ തിരിച്ചറിഞ്ഞു ; മൂന്നര വയസ്സുകാരന്റെ ജീവൻ രക്ഷിച്ചത് ബിനു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : ജില്ലാ ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്നു മിന്നൽ വേഗത്തിൽ കുട്ടിയുടെ ജീവൻ രക്ഷിച്ചു മറഞ്ഞ യുവാവിനെ തിരിച്ചറിഞ്ഞു. എണ്ണപ്പാറ കുഴിക്കോലിലെ ഓട്ടോ ഡ്രൈവറായ ബി.ബിനുവാണു കുട്ടിയെ രക്ഷിച്ച് ഉമ്മയെ ഏൽപിച്ച ശേഷം അനുമോദനത്തിനു കാത്തു നിൽക്കാതെ മടങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ജില്ലാ ആശുപത്രിയുടെ പേവാർഡിനോടു ചേർന്ന പ്രധാന കെട്ടിടത്തിലെ രണ്ടാമത്തെ നിലയിലെ സൺഷെയ്ഡിലേക്ക് ഓടി കയറിയ മൂന്നര വയസ്സുകാരനാണ് ഏറെ നേരം പരിഭ്രാന്തി പടർത്തിയത്.

കുട്ടി സൺഷേഡ് വഴി ഓടുന്നതു കണ്ട് ആളുകൾ പേടിച്ച് ബഹളം വെച്ചു. ഇതിനിടെയാണ് ഒരു യുവാവ് വന്നു കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി ഉമ്മയുടെ കൈകളിൽ സുരക്ഷിതമായി ഏൽപിച്ചത്. സംഭവത്തെക്കുറിച്ച് ബിനു പറയുന്നതിങ്ങനെ മകനു സുഖമില്ലാത്തതിനാൽ ഭാര്യയെയും കൂട്ടി ആശുപത്രിയില്‍ എത്തിയതായിരുന്നു. ഓട്ടോ നിർത്തി ഇറങ്ങിയപ്പോഴാണ് ഒരു ചെറിയ കുട്ടി കെട്ടിടത്തിന്റെ സൺഷേഡ് വഴി ഓടുന്നതു കണ്ടത്. ഒന്നും ആലോചിക്കാതെ ഭാര്യയെയും മകനെയും അവിടെ നിർത്തി കെട്ടിടത്തിനു മുകളിലെത്തി.

ഒരാൾക്കു പോലും കഷ്ടിച്ചു പോകാൻ കഴിയാത്ത ഇടത്തായിരുന്നു കുട്ടി അപ്പോൾ. വളരെ കഷ്ടപ്പെട്ടു കുട്ടിക്ക് അരികിലേക്കു നീങ്ങി. ഇതിനിടെ ഒരു തവണ കുട്ടി വീഴുകയും ചെയ്തു. പിന്നീട് വേഗത്തിൽ കുട്ടിയുടെ അരികെ എത്താനായിരുന്നു ശ്രമം. അരികിലെത്തിയ ഉടൻ കുട്ടിയെ വിളിച്ചു. തിരിഞ്ഞു നോക്കിയ ആ നിമിഷം തന്നെ അവനെ വാരി എടുക്കുകയായിരുന്നു. ഏറെ പണിപ്പെട്ട് തിരികെയെത്തി ഉമ്മയെ ഏൽപ്പിച്ചു. കുട്ടി സൺഷെയ്ഡ് വഴി ഓടുന്നതു കണ്ടു രക്ഷിക്കാനായി സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദീപൻ ആവിക്കര, രാജേഷ് എന്നിവർ കെട്ടിടത്തിനു താഴെയെത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...