നവജാത ശിശുവിനെ വിൽക്കാനുള്ള ശ്രമം ; മൂന്നുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാനുള്ള ശ്രമത്തിനിടയിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്‍റെ പിതാവിനെയും ഇടനിലക്കാരനെയും വാങ്ങാനെത്തിയ ആളെയുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് പിതാവ് വിൽക്കാൻ ശ്രമിച്ചത്. 50,000 രൂപക്കായിരുന്നു കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. പിതാവ് അസം സ്വദേശിയാണ്. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശുകാരനാണ് കുഞ്ഞിനെ വാങ്ങാൻ എത്തിയത്. കുഞ്ഞിന്‍റെ മാതാവ് എതിർപ്പ് അറിയിച്ചിരുന്നുവെങ്കിലും ഇത് വകവെക്കാതെയാണ് പിതാവ് വിൽപ്പം നടത്താൻ ശ്രമിച്ചത്. തുടർന്ന് യുവതി കൂടെ ജോലിചെയ്യുന്നവരോട് വിവരം അറിയിക്കുകയായിരുന്നു. അവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 50,000 രൂപയുടെ കടം തീര്‍ക്കാനാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതെന്നാണ് അച്ഛന്റെ മൊഴി. നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കുഞ്ഞിനെ വാങ്ങാന്‍ എത്തിയ യു.പിക്കാരന്‍ ആയിരം രൂപയും നല്‍കിയിരുന്നു.  ഭർത്താവ് തന്നേയും വിൽക്കുമോ എന്ന് ഭയപ്പെടുന്നുവെന്ന് ഭര്യ പറഞ്ഞതായി പോലീസിനെ വിവരം അറിയിച്ചവർ പറയുന്നു.ഒരു കടയില്‍ ജോലി ചെയ്യുകയാണ് മാതാവ്. സഹപ്രവർത്തകർ വിവരം കൈമാറിയതിനെ തുടര്‍ന്ന് കുമരകം പോലീസ് സ്ഥലത്തെത്തുകയായിരുന്നു. രണ്ട് കുട്ടികളാണ് ദമ്പതികള്‍ക്ക്. രണ്ടര മാസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. മൂന്ന് പെൺകുട്ടികളുള്ള ഉത്തർപ്രദേശിലെ കുടുംബത്തിന് ആൺകുട്ടി വേണമെന്ന് ആഗ്രഹമാണ് കുഞ്ഞിനെ വാങ്ങാനെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇടനിലക്കാരൻ മുഖേനയാണ് യു.പി സ്വദേശികളായ കുടുംബത്തിന് അസം സ്വദേശികളുടെ കുഞ്ഞിനെ നൽകാൻ ധാരണയിലെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...