കോൺഗ്രസ് ഇടപ്പരിയാരം വാർഡ് കൺവൻഷൻ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോൺഗ്രസ് ഇടപ്പരിയാരം വാർഡ് കൺവൻഷൻ മണ്ഡലം പ്രസിഡൻ്റ് കെ. പി.മുകുന്ദൻ ഉത്‌ഘാടനം ചെയ്തു. ശ്രീകലാ റെജി. അദ്ധ്യക്ഷത വഹിച്ചു. മാസങ്ങളായി തകർന്ന് കിടക്കുന്ന കൊല്ലൻപാറ റോഡ് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയാതായിരിക്കുന്നു. രോഗികളെ ഈ റോഡിൽ കൂടി കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇടപ്പരിയാരം റോഡും തകർന്ന് കുഴികൾ ആയി യാത്രക്കാർ ദുരിതത്തിലായിരിക്കുന്നു. അടിയന്തിരമായി ഈ റോഡുകൾ റീടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കണമെന്ന് കോൺഗ്രസ് വാർഡ് യോഗം ആവശ്യപ്പെട്ടു. ഗാന്ധി ദർശൻ വേദിയുടേയും ജവഹർ ബാല മഞ്ചിൻ്റേയും ജില്ലാ ചെയർമാൻ കെ.ജി. റെജി മുഖ്യ പ്രഭാഷണം നടത്തി.

മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്‌സി മാത്യു, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി മനോഷ്കുമാർ, മണ്ഡലം വൈസ്.പ്രസിഡൻ്റൻ മാരായ ഗോപിനാഥൻ നായർ, പി.എൻ.രഘുനന്ദൻ, ജനറൽ സെക്രട്ടറി ഷിജിൻ കെ.മാത്യൂ, മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുമതി സുരേഷ്, മണ്ഡലം ചെയർപേഴ്‌സൺ സതീ ഗിരീഷ്, ബൂത്ത് പ്രസിഡൻ്റ് സുനിൽ കെ.ബി, വർഗീസ് ജോർജ്ജ്, ദാമോദരൻ കെ. പി., രാജേന്ദ്രൻ എം.എസ്., ഗീതാകുമാരി എം.ജി, ഉഷാ രാജൻ, സാലി സജി, മധു എന്നിവർ പ്രസംഗിച്ചു. ഇടപ്പരിയാരം ആറാം വാർഡിൽ നിന്ന് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കെ.ജി.റെ ജി ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിയ്ക്കണമെന്ന് വാർഡ് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...