26.4 C
Pathanāmthitta
Friday, May 6, 2022 9:42 pm

യുവാവിനെ ഹണിട്രാപ്പിലാക്കി മര്‍ദിച്ച് 10 ലക്ഷം തട്ടാന്‍ ശ്രമിച്ച പ്രതികളെ കുടുക്കി പോലീസ്

തൃശൂര്‍ : യുവാവിനെ ഹണിട്രാപ്പില്‍പ്പെടുത്തി മര്‍ദിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികള്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ നിധീഷ്, എബി കെ എബ്രഹാം, അജ്മല്‍, ശ്രീഹരി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴയില്‍ നിന്ന് യുവാവിനെ തൃശൂരിലെത്തിച്ച് മര്‍ദിച്ച ശേഷം മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്നും യുവാവിനെ ഹണിട്രാപ്പില്‍പ്പെടുത്തി തൃശൂരിലെത്തിച്ച സംഘമാണ് അറസ്റ്റിലായത്. മണ്ണഞ്ചേരി എസ് എച്ച് ഒ ആയ മോഹിത് പി. കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular