കുന്നംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ വീടുകയറി വെട്ട ; ബി.ജെ.പി പ്രവർത്തകർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കുന്നംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ വീടുകയറി ആക്രമിച്ച് വെട്ടിപരിക്കേൽപ്പിക്കുകയും വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് ബി.ജെ.പി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയങ്ങാട് കുനിയത്ത് വീട്ടിൽ ആദിത്യൻ (20), കാട്ടാകാമ്പാൽ സ്വദേശി ദേവപ്രസാദ് (19), കളത്തിൽ വീട്ടിൽ ദീപക് (21) എന്നിവരെയാണ് കുന്നംകുളം പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്രായിൽ വെളിയത്ത് വീട്ടിൽ സുഗതന്റെ മകൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ സഞ്ജയിനെയാണ് (19) പ്രതികൾ മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചത്.

സഞ്ജയിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം വടികൊണ്ടും കൈകൊണ്ടും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം വീടിന്റെ മുൻഭാഗത്തെ ജനൽ ചില്ലുകളും പ്ലാസ്റ്റിക് കസേരകളും അടിച്ച തകർത്ത പ്രതികൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ബൈക്കിൽ കടന്നുകളഞ്ഞത്. പ്രദേശത്തെ ഇലക്ട്രിക് പോസ്റ്റുകളിൽ പെയിന്റ് അടിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി – ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കിടയിൽ കഴിഞ്ഞ കുറച്ചു കാലമായി നിലനിന്നിരുന്ന തർക്കങ്ങളുടെ തുടർച്ചയാണ് ഈ ആക്രമണമെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമ​ഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും

0
തിരുവനന്തപുരം: സമ​ഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ അണക്കെട്ട്...

പകർച്ചവ്യാധികളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ല ; ഓണക്കാലത്ത് ആരോഗ്യവകുപ്പ് ജീവനക്കാർ കൂട്ടത്തോടെ അവധിയിൽ

0
ആലപ്പുഴ : ഓണക്കാലത്ത് ജീവനക്കാർ കൂട്ടത്തോടെ അവധിയിലായത് ആരോഗ്യമേഖലയിലെ പ്രതിരോധപ്രവർത്തനങ്ങളെ ബാധിച്ചു....

മാവേലിയുടെ ദേഹത്ത് പലഹാരം വറത്തു കൊണ്ടിരുന്ന തിളച്ച എണ്ണയൊഴിച്ച് കടക്കാരൻ

0
ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് മാവേലിയോട് ക്രൂരത. മാവേലി വേഷം കെട്ടിയ...

സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഎം നേതാവ് കെ കെ ശൈലജ

0
കണ്ണൂർ: സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയുടെ...