ലഖ്നൗവിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അഭയ കേന്ദ്രത്തിൽ ഭക്ഷ്യ വിഷബാധയിൽ മൂന്ന് കുട്ടികൾക്ക് ദാരുണന്ത്യം

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: യുപിയിലെ ലഖ്നൗവിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അഭയ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യ വിഷബാധയിൽ മൂന്ന് കുട്ടികൾ മരിച്ചു. 25 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ലഖ്‌നൗവിലെ മോഹൻ റോഡിലുള്ള രാജ്കിയ ബൽഗൃഹത്തിലാണ് സംഭവം. ചില ജീവനക്കാർക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. രേണു (17), ദീപ (12) എന്നിവരാണ് മരിച്ചവരിൽ രണ്ടുപേർ. മലിനമായ വെള്ളത്തിൽ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് നിഗമനം. 10 മുതൽ 18 വയസുവരെയുള്ള 170 ഓളം കുട്ടികളാണ് അഭയകേന്ദ്രത്തിൽ ഉള്ളത്.

കുട്ടികളെ ലോക് ബന്ധു ശ്രീ രാജ് നാരായൺ കമ്പൈൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും വയറിളക്കം, ഛർദി പോലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മാർച്ച് 22 നാണ് ആദ്യത്തെ വിഷബാധ റിപ്പോർട്ട് ചെയ്തത്. പിന്നാലെ രോഗബാധിതരായ കുട്ടികളുടെ എണ്ണം വർധിക്കുകയായിരിക്കുന്നു. ലഖ്‌നൗ ഡിഎം വിശാഖ് ജി ബുധനാഴ്ച ഷെൽട്ടർ ഹോം പരിശോധിച്ചു. ഭക്ഷ്യവിഷബാധയിൽ യു.പി സർക്കാർ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു. വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി പരിസരത്ത് നിന്ന് വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചു.

കുട്ടികളിൽ ടോട്ടൽ ല്യൂക്കോസൈറ്റ് കൗണ്ട് (ടിഎൽസി) ഉയർന്നതായി കണ്ടെത്തിയതായും ഇത് അണുബാധയെ സൂചിപ്പിക്കുന്നതായും ലഖ്‌നൗ ജില്ലാ പ്രൊബേഷൻ ഓഫീസർ (ഡിപിഒ) വികാസ് കുമാർ പറഞ്ഞു. സെപ്റ്റിക് ടാങ്ക് കുഴൽക്കിണറിനോട് ചേർന്നുനിൽക്കുന്നത് ഭൂഗർഭജല മലിനീകരണത്തിന് കരണമായോയെന്ന് പരിശോധിച്ച് വരികയാണ്. മരിച്ച കുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും മറ്റ് ടെസ്റ്റ് റിപ്പോർട്ടുകളും ലഭിക്കാനായി കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...